Kerala

പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ബ്ലൂ അലര്‍ട്ട്, ജാഗ്രതാനിര്‍ദേശം

പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് 417 മീറ്റര്‍ ആയതിനെ തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് 417 മീറ്റര്‍ ആയതിനെ തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ 9 മണിക്ക് 417.45 ആണ് ജലനിരപ്പ്. ജലനിരപ്പ് 418 മീറ്ററായാല്‍ ഓറഞ്ച് അലര്‍ട്ടും 419.4 മീറ്ററായാല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും.

419.4 മീറ്ററായാല്‍ ഡാമില്‍നിന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ പുഴയില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ മറ്റോ ഇറക്കരുതെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!