Kerala

പ്രിയപ്പെട്ടവന്റെ വിയോഗം തളര്‍ത്തുന്നു; ഐ വി ശശിയുടെ വേര്‍പാടില്‍ മമ്മൂട്ടി

മമ്മൂട്ടിയെ സൂപ്പര്‍ താരമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സംവിധായകനാണ് ഐ വി ശശി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഐവി ശശിയുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളര്‍ത്തുന്നു എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.  

മമ്മൂട്ടിയെ സൂപ്പര്‍ താരമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സംവിധായകനാണ് ഐ വിശശി. ഐവി ശശി- മമ്മൂട്ടി കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. തൃഷ്ണ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയെ ശ്രദ്ധേയനായ നടനാക്കിയ ഐവി ശശി,  അടിയൊഴുക്കുകളിലൂടെ മികച്ച സഹനടനുള്ള ആദ്യ പുരസ്‌കാരവും നേടിക്കൊടുത്തു. 

ആള്‍ക്കൂട്ടത്തില്‍ തനിയെ, ആവനാഴി, ഇടനിലങ്ങള്‍, അടിമകള്‍ ഉടമകള്‍, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, അബ്കാരി, വാര്‍ത്ത, 1921, അഹിംസ്, ഈ നാട്, മൃഗയ, അതിരാത്രം, ബല്‍റാം വേഴ്‌സസ് താരാദാസ് തുടങ്ങി മമ്മൂട്ടി -ഐവി ശശി കൂട്ടുകെട്ടില്‍ പിറവിയെടുത്ത ചിത്രങ്ങള്‍ നിരവധിയാണ്. 

മമ്മൂട്ടിയെ നായകനാക്കി കോഴിക്കോടന്‍ പശ്ചാത്തലത്തില്‍ ട്രേഡ് യൂണിയന്‍ രാഷ്ട്രീയം പ്രമേയമാക്കി സിനിമ ചെയ്യണമെന്ന മോഹം ബാക്കിയാക്കിയാണ്, അഭ്രപാളികളില്‍ പരീക്ഷണങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച  ഐ വി ശശിയെന്ന മാസ്റ്റര്‍ സംവിധായകന്‍ വിടവാങ്ങുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT