Kerala

പ്ലാസ്റ്റിക് കിറ്റിനു ബദലായി കുടുംബശ്രീയുടെ 'പച്ച'; വില രണ്ടു രൂപ മുതല്‍ 

പ്ലാസ്റ്റിക് കിറ്റിനു ബദലായി കുടുംബശ്രീയുടെ 'പച്ച'; വില രണ്ടു രൂപ മുതല്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജനുവരി ഒന്നു മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം നിലവില്‍ വരുമ്പോള്‍ ബദല്‍ സംവിധാനം ഒരുക്കി കുടുംബശ്രീയുടെ 'പച്ച' പദ്ധതി. എറണാകുളം ജില്ലയിലെ 262 കുടുംബ ശ്രീ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന തുണി സഞ്ചികള്‍ പച്ച എന്ന പേരിലാണ് വിപണിയിലെത്തിക്കുന്നത്. രണ്ട് രൂപമുതല്‍ 50 രൂപ വരെ വിലവരുന്ന വിവിധതരം തുണി സഞ്ചികളാണ് കുടുംബ ശ്രീ യൂണിറ്റുകള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. 

ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെ കുടുംബ ശ്രീ ആവിഷ്‌കരിച്ച 'പച്ച' പദ്ധതിയില്‍ വിപണിയിലെത്തിച്ച തുണി സഞ്ചികളുടെ വില്‍പനയും പ്രദര്‍ശ്ശനവും സിവില്‍ സ്്‌റ്റേഷന്‍ വളപ്പില്‍ സംഘടിപ്പിച്ചു. മേളയില്‍ വിവിധ കുടുംബ ശ്രീ യൂണിറ്റുകള്‍ ഉത്പാദിപ്പിച്ച കേക്കുകളുടെ വില്‍പ്പനയും ഉണ്ടായിരുന്നു. മടക്കി സൂക്ഷിക്കാവുന്നതും ചിത്രപണികള്‍ ചെയ്തതുമായ വിവിധതരം സുണി സഞ്ചികളാണ് കുടുംബ ശ്രീ പദ്ധതിയിലൂടെ വിപണിയിലെത്തിച്ചിരിക്കുന്നത്.  ജില്ലാ പഞ്ചായത്ത പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, എ.ഡി.എം കെ. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ പ്രദര്‍ശ്ശന സ്റ്റാളുകള്‍ സന്ദര്‍ശ്ശിച്ചു.

ജനുവരി ഒന്ന് മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം ജില്ലയില്‍ കര്‍ശ്ശനമായി നടപ്പിലാക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. 

ഒന്നാം തീയതി മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. പ്ലാസ്റ്റിക് നിരോധനത്തില്‍ മുഖ്യ പങ്ക് വഹിക്കാനുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. വരും തലമുറയ്ക്ക് വേണ്ടി എല്ലാവരും നിയമത്തിന്റെ നടത്തിപ്പിനായി സഹകരിക്കണമെന്ന് പറഞ്ഞ കലക്ടര്‍ നിരോധനത്തിന്റെ പരിധിയില്‍ എല്ലാതരത്തിലുമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉള്‍പ്പെട്ടിട്ടുള്ളതായി വ്യക്തമാക്കി.

തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പരിശോധനകള്‍ക്ക് റവന്യൂ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണം ലഭ്യമാക്കുമെന്ന് പറഞ്ഞ കളക്ടര്‍ ശുചിത്വമിഷന്റെ നിര്‍ദ്ദേശങ്ങള്‍ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ പഠിക്കണമെന്നും നിര്‍ദ്ദേശിച്ചു. അടുത്തമാസം 25ന് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ശുചീകരണ യജ്ഞം സംഘടിപ്പിക്കണമെന്നും കലക്ടര്‍ പറഞ്ഞു.  

നിരോധനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ വ്യാപാരി വ്യവസായി സംഘടനകളുമായി ചേര്‍ന്ന്  താഴെത്തട്ടില്‍ വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. പ്ലാസ്റ്റിക് വിമുക്ത വ്യാപാര കേന്ദ്രം എന്ന ബോര്‍ഡ് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്രദര്‍ശ്ശിപ്പിക്കാന്‍ ശ്രമിക്കണമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT