Kerala

പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് സെമിനാര്‍; കേരള വര്‍മ്മ കോളജില്‍ എബിവിപി പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം (വീഡിയോ)

പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് സെമിനാര്‍ നടത്താന്‍ നേതൃത്വം വഹിച്ചതാണ് മര്‍ദനത്തിന് കാരണം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ എബിവിപി പ്രവര്‍ത്തകനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. പൗരത്വനിയമഭേദഗതിയെ
അനുകൂലിച്ച് സെമിനാര്‍ നടത്താന്‍ നേതൃത്വം വഹിച്ചതാണ് മര്‍ദനത്തിന് കാരണം. രണ്ട് പേരെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ക്യാംപസില്‍ പൗരത്വബില്ലിനെ അനുകൂലിച്ച് എബിവിപി പ്രവര്‍ത്തകര്‍ ക്യാംപസില്‍ സംവാദം സംഘടിപ്പിച്ചിരുന്നു. ഇത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് പ്രതീകാത്മകമായി ക്യാംപസിന് പുറത്ത് എബിവിപി പ്രവര്‍ത്തകര്‍ പരിപാടി സംഘടിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ - എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ സംഘര്‍ഷം. 

എബിവിപി പ്രവര്‍ത്തകനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മര്‍ദ്ദനത്തിന് പിന്നാലെ എവിബിപി പ്രവര്‍ത്തകര്‍ ക്യാംപസില്‍ പ്രതിഷേധ പ്രവര്‍ത്തനം നടത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും