പ്രതീകാത്മക ചിത്രം 
Kerala

ഫാ. എബ്രഹാം വര്‍ഗീസ് ബലാല്‍സംഗം ചെയ്തത് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ; വൈദികരുടെ പീഡനത്തില്‍ യുവതിയുടെ മൊഴി പുറത്ത്

അയല്‍ക്കാരനായ വൈദികന്‍ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നുവെന്ന് യുവതി മൊഴിയില്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം : ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫാ. എബ്രഹാം വര്‍ഗീസ് എന്ന വൈദികന്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പാണ് തന്നെ ബലാല്‍സംഗം ചെയ്തത്. അയല്‍ക്കാരനായ വൈദികന്‍ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നുവെന്ന് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 

വിവാഹശേഷം കുമ്പസാരത്തില്‍ ഫാ. ജോബ് മാത്യുവിനോട് ഇക്കാര്യം പറഞ്ഞു. കുമ്പസാരത്തില്‍ പറഞ്ഞ ഇക്കാര്യം വീട്ടുകാരോടും മറ്റുള്ളവരോടും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഫാ. ജോബ് മാത്യു പലവട്ടം പീഡിപ്പിച്ചു. ഇതിന് ശേഷം ഇയാള്‍ മറ്റു വൈദികരോടും ഇക്കാര്യം പങ്കുവെക്കുകയായിരുന്നു. 

ഇതിന് ശേഷം ജോബുമായുള്ള ലൈംഗിക ബന്ധവും കുമ്പസാര രഹസ്യവും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഫാ. ജോണ്‍സണ്‍ വി മാത്യു ലൈംഗികമായി പീഡിപ്പിച്ചു. ഫാ. ജോണ്‍സണ്‍ വി മാത്യുവിനോട് ഇക്കാര്യങ്ങളെല്ലാം യുവതി പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ജോണ്‍സണും പീഡിപ്പിക്കുകയായിരുന്നു. 

വൈദികര്‍

ഇതിന് ശേഷം കൗണ്‍സലിംഗിനിടെ ഇക്കാര്യങ്ങളെല്ലാം ഫാ. ജെയ്്‌സ് കെ ജോര്‍ജിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് കൊച്ചിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് ഫാ. ജെയ്‌സ് തന്നെ പീഡിപ്പിച്ചതായും വീട്ടമ്മ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും തന്നെ പീഡിപ്പിച്ചതായി  യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഐപിസി 376, 354 പ്രകാരം ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പരാതി ഗൗരവതരമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. കേസെടുത്തതിന് പിന്നാലെ വൈദികര്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'തന്ത്രങ്ങള്‍ കോടതിയോട് വേണ്ട ! തിങ്കളാഴ്ച ഹാജരാകണം, അല്ലെങ്കിൽ കടുത്ത നടപടി'; മുഹമ്മദ് ഹനീഷിന് ഹൈക്കോടതി മുന്നറിയിപ്പ്

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി