Kerala

ബഹ്‌റിനില്‍ മലയാളി നഴ്‌സിന് കൊറോണ; ഭര്‍ത്താവും കുഞ്ഞും നിരീക്ഷണത്തില്‍

കാസര്‍കോട് സ്വദേശിനിയായ യുവതി ബഹ്‌റിനിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സാണ്‌ 

Author : സമകാലിക മലയാളം ഡെസ്ക്


മനാമ: ബഹ്‌റിനില്‍ മലയാളി യുവതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാസര്‍കോട് സ്വദേശിനിയാണ്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നേഴ്‌സിന്റെ ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇരുവരെയും നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ നേഴ്്‌സുമായി ഇടപെട്ടവരെയും നിരീക്ഷണത്തില്‍ തുടരുമെന്ന് അധികൃതര്‍ പറഞ്ഞു. 

സൗദിയില്‍ ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 45 ആയി ഉയര്‍ന്നു. ഇന്നലെ 24 പേര്‍ക്ക് കൂടി പുതുതായി അണുബാധ സ്ഥിരീകരിച്ചതോടെയാണ് എണ്ണം കൂടിയത്. മക്കയില്‍ നേരത്തെ രോഗം കണ്ടെത്തിയ ഈജിപ്തുകാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ സാമ്പിള്‍ പരിശോധനയിലാണ് 21 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധയുണ്ടെന്ന് തിരിച്ചറിഞ്ഞത്. മറ്റു പുതിയ മൂന്ന് കേസുകള്‍ സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലാണ്.

സൗദിയില്‍ ഏറ്റവും കൂടുതല്‍ അണുബാധ സ്ഥിരീകരിച്ച ഖതീഫില്‍ നേരത്തെ രോഗം ബാധിച്ച ഒരാളുടെ പേരമകള്‍ 12 കാരി പെണ്‍കുട്ടിയും ഇറാഖില്‍ പോയി മടങ്ങിയ ഒരു സ്ത്രീയും പുരുഷനാണ് ബാക്കി മൂന്നുപേര്‍. ഇതിനിടയില്‍ ഖതീഫില്‍ ആദ്യം രോഗം ബാധിച്ച ഒരാള്‍ക്ക് കോവിഡ് 19 സുഖപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം