കൊല്ലം: അഞ്ചലില്‍ ബാഹുബലി കണ്ട് ഹരം കയറിയ യുവാവ് ബാഹുബലിയാണെന്ന് പറഞ്ഞ് തീയേറ്ററിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ യുവാവ് പൊലീസ് സ്റ്റേഷനിലെ സാധന സാമഗ്രികളും അടിച്ചുതകര്‍ത്തു. ഇയാള്‍ക്ക് മാനസിക വൈകല്യമുണ്ടെന്നാണ് നിഗമനം.
ഇന്നലെ രാത്രിയില്‍ സിനിമ കണ്ടിറങ്ങിയ ഇയാള്‍ താന്‍ ബാഹുബലിയാണെന്ന് പറഞ്ഞായിരുന്നു തീയേറ്ററിന്റെ ഗേറ്റ് തകര്‍ത്തത്. പിന്നീടാണ് തീയേറ്ററിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന 9 വാഹനങ്ങളും തകര്‍ത്തത്. കൂടാതെ തീയേറ്ററിനുമുന്നിലുള്ള റസ്‌റ്റോറന്റിന്റെ മെയിന്‍ ഗ്ലാസുകളും യുവാവ് അടിച്ചുതകര്‍ത്തു. അഞ്ചലിലെ അര്‍ച്ചനാ തീയേറ്റഴ്‌സില്‍ വെച്ചായിരുന്നു യുവാവ് സിനിമ കണ്ടിറങ്ങിയത്.
അഞ്ചല്‍ മണ്ണൂര്‍ സ്വദേശിയാണ് അറസ്റ്റിലായ യുവാവ്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates