Kerala

ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തൻ കള്ളപ്പണവുമായി അറസ്റ്റിൽ

കണക്കില്‍ പെടാത്ത കോടിക്കണക്കിനു രൂപ  പ്രതാപ്‌ പുരയിലെ ഹൗസില്‍ നിന്നും പിടിച്ചെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ജലന്ധർ : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ  ബിഷപ്പ്‌  ഫ്രാങ്കോയുടെ വിശ്വസ്‌തന്‍ അറസ്റ്റിൽ. ഫാ. ആന്റണി മാടശ്ശേരിയിലിനെയാണ് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണവുമായി ജലന്ധറിലെ വസതിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.  

കണക്കില്‍ പെടാത്ത കോടിക്കണക്കിനു രൂപ  പ്രതാപ്‌ പുരയിലെ ഹൗസില്‍ നിന്നും പിടിച്ചെടുത്തു എന്നാണ്‌ സൂചന. കള്ളപ്പണത്തിന്റെ സ്രോതസ്സ് ഇയാൾ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. 

ഫാ. ആന്റണിക്കൊപ്പം വേറെ നാലുപേരെയും പിടികൂടിയിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്. ഫ്രാന്‍സിസ്‌കന്‍ മിഷനേറിയസ് ഓഫ് ജീസസ്(എഫ്എംജെ)യുടെ ജനറലും നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറുമാണ് അറസ്റ്റിലായ ഫാ. ആന്റണി മാടശ്ശേരി. 

ബിഷപ്പ് ഫ്രാങ്കോയുടെ ഏറ്റവും അടുത്തയാളായി അറിയപ്പെടുന്ന ഇയാൾ, ബിഷപ്പിന്റെ സാമ്പത്തിക ഇടപാടുകളില്‍ ബിനാമിയാണെന്നും ആരോപണമുണ്ട്. കന്യാസ്ത്രീ പീഡനക്കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളിലും ഫാ. ആന്റണിയുടെ പേര് ഉയർന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം