Kerala

ബൈപാസ് ഉദ്ഘാടനത്തിനു പോവാതിരുന്നത് കുമ്മനം ട്രെയിനില്‍ കയറിയ അനുഭവം ആവര്‍ത്തിക്കേണ്ടെന്നു കരുതി: ശ്രീധരന്‍ പിള്ള

ബൈപാസ് ഉദ്ഘാടനത്തിനു പോവാതിരുന്നത് കുമ്മനം ട്രെയിനില്‍ കയറിയ അനുഭവം ആവര്‍ത്തിക്കേണ്ടെന്നു കരുതി: ശ്രീധരന്‍ പിള്ള

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മെട്രൊ ട്രെയിനില്‍ കയറിയ കുമ്മനത്തിന്റെ അനുഭവം ആവര്‍ത്തിക്കേണ്ടെന്നു കരുതിയാണ് പ്രധാനമന്ത്രി പങ്കെടുത്ത കൊല്ലം ബൈപാസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. വാര്‍ത്തയാകേണ്ടല്ലോ എന്നു കരുതിയാണ് പരിപാടി ഒഴിവാക്കിയതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

പണ്ട് കുമ്മനം ട്രെയിനില്‍ കയറിയത് വലിയ വാര്‍ത്തയായി. ആ അനുഭവം ആവര്‍ത്തിക്കേണ്ടെന്നു കരുതിയാണ് ബൈപാസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നത്. ഔദ്യോഗികമായി താന്‍ ആരുമല്ല. ആ നിലയ്ക്ക് ആരെങ്കിലും വാര്‍ത്തയാക്കണ്ടല്ലോയെന്നു കരുതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ അന്നു ബിജെപി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ പ്ര്ധാനമന്ത്രിക്കൊപ്പം പങ്കെടുത്തത് വിവാദമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം