Kerala

ബ്രിട്ടോയുടെ അന്ത്യയാത്ര പുഷ്പ ചക്രങ്ങള്‍ ഇല്ലാതെ, ഭൗതിക ശരീരം മെഡിക്കല്‍ കോളജിനു കൈമാറും

ബ്രിട്ടോയുടെ അന്ത്യയാത്ര പുഷ്പ ചക്രങ്ങള്‍ ഇല്ലാതെ, ഭൗതിക ശരീരം മെഡിക്കല്‍ കോളജിനു കൈമാറും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്നലെ അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭൗതിക ശരീരം മെഡിക്കല്‍ കോളജിനു കൈമാറും. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ബ്രിട്ടോയുടെ ശരീരം കളമശ്ശേരി മെഡിക്കല്‍ കോളജിനു കൈമാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് അറിയിച്ചു. 

ശരീരം മെഡിക്കല്‍ കോളജിനു കൈമാറണമെന്നും പുഷ്പചക്രം അര്‍പ്പിക്കരുതെന്നും ബ്രിട്ടോ ജീവിതപങ്കാളി സീനയോടു പറഞ്ഞിരുന്നതായി രാജീവ് പ്രസ്താവനയില്‍ അറിയിച്ചു. 

പി രാജീവിന്റെ കുറിപ്പ്: 

ബ്രിട്ടോ യാത്രയാകുന്നത് മെഡിക്കല്‍ കോളേജിലക്ക് . അവസാന നോക്കു കാണാന്‍ എത്തണ്ടത് റീത്തുകളില്ലാതെ . ഈ രണ്ടു കാര്യങ്ങള്‍ ബ്രിട്ടോ സീനയുമായി പങ്കുവെച്ചിരുന്നു. കളമശേരി മെഡിക്കല്‍ കോളേജിലേക്കായിരിക്കും ഭൗതികശരീരം കൈമാറുന്നത്. മെഡിക്കല്‍ സയന്‍സിന് അത്ഭുതമായ മൂന്നര ദശകത്തിന്റെ ജീവിതം ഇനി അവര്‍ക്ക് പഠിക്കാം. അഭിവാദ്യങ്ങള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT