Kerala

മണിയാര്‍ ബാരേജിന്റെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി; പമ്പ, കക്കാട്ടാര്‍ തീരവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം

ഈ സാഹചര്യത്തില്‍ കക്കാട്ടാര്‍, പമ്പയാര്‍ തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്‍മുള നിവാസികളും ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മണിയാര്‍ ബാരേജിന്റെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി. ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകള്‍ പത്ത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുന്നത്. 

ഇതുമൂലം കക്കാട്ടാറിലെ ജലനിരപ്പ് പരാമാവധി 30 സെന്റീമീറ്ററിന് താഴെ മാത്രം ഉയരുന്നതായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ കക്കാട്ടാര്‍, പമ്പയാര്‍ തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്‍മുള നിവാസികളും ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ