Kerala

മലയാറ്റൂര്‍ പള്ളിയില്‍ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു

കപ്യാറായ ജോണിയും വൈദികനും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണം

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി:  മലയാറ്റൂര്‍ പള്ളിയില്‍ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു. ഫാദര്‍ സേവ്യര്‍ തേലക്കാടാണ് കൊല്ലപ്പെട്ടത്. കൊച്ചി ചേരാനെല്ലൂര്‍ സ്വദേശിയാണ് കുത്തേറ്റ് മരിച്ചത്

കപ്യാറായ ജോണിയും വൈദികനും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണം. മോശം പെരുമാറ്റത്തിന്റെ ഭാഗമായി കപ്യാരെ മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. മൂന്ന് മാസം കഴിഞ്ഞിട്ടും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തതാണ് കൊലപാതകത്തിന് ഇടയാക്കിയത്. കുത്തേറ്റ വൈദികനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം കപ്യാര്‍ ഒളിവിലാണ്. ഇയാള്‍ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍