Kerala

മാലിന്യം കത്തിക്കുന്നതിനിടെ സ്‌ഫോടനം; മലപ്പുറത്ത് പരിക്കേറ്റയാള്‍ മരിച്ചു

ക്ഷേത്ര പരിസരത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് ക്ഷേത്രം ഭാരവാഹിയായ രാമദാസിന് പരിക്കേറ്റത്.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മാലിന്യം കത്തിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ കൊളത്തൂരാണ് സംഭവം. കൊളത്തൂര്‍ അമ്പലപ്പടി കടന്നമ്പറ്റ രാമദാസാണ് (62 ) തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ മരിച്ചത്. 

ക്ഷേത്ര പരിസരത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് ക്ഷേത്രം ഭാരവാഹിയായ രാമദാസിന് പരിക്കേറ്റത്. ഈ മാസം ഒന്നിന് കൊളത്തൂര്‍ അമ്പലപ്പടിയിലെ നരസിംഹമൂര്‍ത്തി ക്ഷേത്ര ഓഫീസ് റൂമിലെ പഴയസാധനങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയായിരുന്നു അപകടം. 

അയ്യപ്പന്‍വിളക്കിന്റെ ഭാഗമായി കൊണ്ടുവന്ന  വെടിമരുന്ന്  പഴയസാധനങ്ങളില്‍പെട്ടതാണ് പൊട്ടിത്തെറിക്ക് കാരണം. വയറിനും കൈക്കും പൊള്ളലേറ്റ രാമദാസ് തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിമനോഹരം ഈ ഭൂമി'; ആര്‍ട്ടെമിസ് 2 നിന്നുള്ള ആദ്യ ചിത്രങ്ങളുമായി നാസ

അബുദാബിയിൽ ഇറാന്റെ മിസൈൽ- ഡ്രോൺ ആക്രമണം; 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്ക്

ഇൻഷുറൻസ് തട്ടാൻ ഭാര്യയേയും 2 മക്കളേയും കൊന്നു; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വർഷത്തിനു ശേഷം പിടിയിൽ

'നിങ്ങളില്‍ നിന്ന് ഒന്നും പഠിക്കാനില്ല'; രേവന്ത് റെഡ്ഡിക്ക് മറുപടി, എഫ് 35 യുദ്ധവിമാനം തകര്‍ത്തെന്ന് ഇറാന്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇടിമിന്നലേറ്റ് കുട്ടി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

SCROLL FOR NEXT