Kerala

മാവോയിസ്റ്റുകളുടെ മൃതദേഹം അഴുകിത്തുടങ്ങി; ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു

കൊല്ലപ്പട്ടതിന് ശേഷം രണ്ട് ദിവസം മൃതദേഹങ്ങള്‍ കൃത്യമായി സൂക്ഷിക്കാത്തതിനാലാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം കേടായിത്തുടങ്ങി. മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മണിവാസകം, അരവിന്ദന്‍, കാര്‍ത്തി, രമ എന്നിവരുടെ മൃതദേഹങ്ങളാണ് അഴുകി തുടങ്ങിയത്.

മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു തുടങ്ങി. കൊല്ലപ്പട്ടതിന് ശേഷം രണ്ട് ദിവസം മൃതദേഹങ്ങള്‍ കൃത്യമായി സൂക്ഷിക്കാത്തതിനാലാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിയത്. മെഡിക്കല്‍ കോളെജിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കുമ്പോള്‍ തന്നെ പുഴുക്കളുണ്ടായിരുന്നു. മെഡിക്കല്‍ കോളെജില്‍ ഫ്രീസറിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

എന്നാല്‍ എംബാം ചെയ്യാതെ മൃതദേഹങ്ങള്‍ കൂടുതല്‍ ദിവസം സൂക്ഷിക്കാനാവില്ല. പൊലീസാണ് എംബാം ചെയ്യേണ്ട കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്.കൊല്ലപ്പെട്ട അരവിന്ദനെ തിരിച്ചറിയാന്‍ ബന്ധുക്കള്‍ ശനിയാഴ്ച എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മണിവാസകത്തെ മാത്രം ഇതുവരെ ബന്ധുക്കളെത്തി തിരിച്ചറിഞ്ഞിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ