Kerala

മുന്‍ ഫുട്‌ബോള്‍താരം മര്‍ദനമേറ്റ് മരിച്ചു

പരിക്കേറ്റ ശശി നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സംസ്ഥാന മുന്‍ ജൂനിയര്‍ ഫുട്‌ബോള്‍ താരം മര്‍ദനമേറ്റ് മരിച്ചു. പരവൂര്‍ തെക്കും ഭാഗം പനവിള വീട്ടില്‍ ശശി(48) ആണ് മരിച്ചത്. ഇന്നലെ പകല്‍ വിടിന് സമീപമുള്ള സ്‌കൂളിനടുത്ത് വെച്ച് ശശിയെ ഒരാള്‍ ഗുരുതരമായി മര്‍ദിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 

പരിക്കേറ്റ ശശി നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്ന് രാത്രിയില്‍ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് നെടുങ്ങോലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശശിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

കേരള ജൂനിയര്‍ ടീമിന് വേണ്ടി ദേശീയമത്സരങ്ങളില്‍ ശശി പങ്കെടുത്തിട്ടുണ്ട്. വര്‍ക്കല നഗരസഭ മുന്‍ കൗണ്‍സിലര്‍ രമണിയാണ് ശശിയുടെ ഭാര്യ. പരവൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലര്‍ വിജയന്‍ സഹോദരനാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT