Kerala

മോഡലിങ് ഫോട്ടോ ഷൂട്ടിന് വിളിച്ച് 19 കാരിയെ ലൈംഗിക ചൂഷണം ; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തുടര്‍ പീഡനം ; യുവതി പിടിയില്‍

മോഡലിങ് ആവശ്യത്തിനായി ഫോട്ടോ ഷൂട്ടിനെന്ന പേരിലാണ് വിദ്യാര്‍ഥിനിയെ തന്ത്രപൂര്‍വം ഹോട്ടലിലെത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍ : മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് 19 കാരിയായ വിദ്യാര്‍ഥിനിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തില്‍ ഇടനിലക്കാരിയായ യുവതി അറസ്റ്റില്‍. വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി പുതിയേടത്ത് സിന്ധു (36) ആണ് അറസ്റ്റിലായത്. ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിച്ച് മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്താണ് വിദ്യാര്‍ത്ഥിനിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയത്. 

മോഡലിങ് ആവശ്യത്തിനായി ഫോട്ടോ ഷൂട്ടിനെന്ന പേരിലാണ് വിദ്യാര്‍ഥിനിയെ തന്ത്രപൂര്‍വം ഹോട്ടലിലെത്തിച്ചത്. തുടര്‍ന്ന് പീഡനത്തിനു വിധേയയാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും ചൂഷണത്തിനു വിധേയയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസില്‍ നാലു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. 

ഇടനിലക്കാരിയായ സിന്ധു പോട്ടയിലെ വാടക വീട്ടില്‍ വെച്ച് പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച വച്ചതായി പരാതി ഉണ്ടായിരുന്നു. പൊലീസ് തിരയുന്നതറിഞ്ഞ് സിന്ധു ഒളിവില്‍ പോയി. കഴിഞ്ഞദിവസം ഒളി സങ്കേതത്തില്‍ സിന്ധു തിരിച്ചെത്തിയതറിഞ്ഞ് അന്വേഷണ സംഘം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു.

പിടിയിലാകുമ്പോള്‍ സിന്ധു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സമാനമായ ഒട്ടേറെ കേസുകളില്‍ സിന്ധു മുമ്പും പിടിയിലായിട്ടുണ്ട്. സിന്ധുവിനെ കോടതി റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി വാടാനപ്പിള്ളി ചിറയത്ത് ചന്ദ്രമോഹന്‍ (72),  കൊടകര വട്ടേക്കാട് സ്വദേശി വെള്ളാരംകല്ലില്‍ അജില്‍ (27) അന്നമനട സ്വദേശികളായ ദമ്പതികള്‍ വാഴേലിപറമ്പില്‍ അനീഷ്‌കുമാര്‍, ഗീതു എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായവര്‍.കേസില്‍ ഇനി 4 പേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

വിദേശ യാത്രകള്‍ പരമാവധി ഒഴിവാക്കുക, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണം; പൊതുമേഖല ബാങ്കുകളോട് ചെലവ് ചുരുക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

കഷ്ടപ്പെട്ടു കുറച്ച തടി വീണ്ടും കൂടാതിരിക്കണോ? ദിവസവും 8500 അടി നടക്കണം

'തെരുവ് നായയെപോലെ ഇറക്കിവിട്ടു, ഇന്ന് ആശുപത്രി ഉദ്ഘാടകന്‍'; അലിന്‍ ജോസിനെ പ്രശംസിച്ച് ടിനി ടോം

എസ്ബിഐയിൽ 7150 ഒഴിവുകൾ! ഡിഗ്രി യോഗ്യത, കേരളത്തിൽ നിയമനം; അവസാന തീയതി ജൂൺ 8

SCROLL FOR NEXT