Kerala

യുവതിയാല്‍ ജനനേന്ദ്രിയം മുറിക്കപ്പെട്ട സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി; പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്തു

ആശുപത്രി വിടുന്നതോടെ കോടതിയില്‍ ഹാജരാക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പീഢനത്തെത്തുടര്‍ന്ന് സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തില്‍ സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്വാമി ഗംഗേശാനന്ദയുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന സ്വാമിയെ ആശുപത്രി വിടുന്നതോടെ കോടതിയില്‍ ഹാജരാക്കും. ഇതിനിടയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ പെണ്‍കുട്ടി രഹസ്യമൊഴി നല്‍കി.
ബലാല്‍സംഘക്കേസിലാണ് സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഢനം തടയുന്നതിനായി പെണ്‍കുട്ടി സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിയ്ക്കുകയായിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതോടെ സ്വാമി താന്‍ സ്വയം മുറിച്ചതാണെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പോലീസെത്തി ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി മുറിച്ചതാണെന്ന് മൊഴി തിരുത്തി.
തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ നേരിട്ടെത്തി പെണ്‍കുട്ടി രഹസ്യമൊഴി നല്‍കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

ബംഗാൾ ഉപതെരഞ്ഞെടുപ്പ്: ഹുമയൂൺ കബീർ എംഎൽഎ അറസ്റ്റിൽ; നന്ദിഗ്രാമിൽ ക്രമക്കേട് ആരോപണം

'തെറ്റുപറ്റി, ഇനി ആവര്‍ത്തിക്കില്ല; ജീവിതത്തില്‍ ചെയ്ത ഏക നിയമവിരുദ്ധ കാര്യം'; പ്രതികരിച്ച് അശ്വന്ത് കോക്ക്

വലിയ ഫ്യുവല്‍ ടാങ്ക്, സ്വിച്ചബിള്‍ എബിഎസ്; ഹോണ്ട എക്‌സ്ആര്‍300 റാലി വിപണിയില്‍, വില 2.08 ലക്ഷം രൂപ

ഫ്രിഡ്ജിൽ വച്ചിട്ടും ഭക്ഷണം പെട്ടെന്ന് കേടാകുന്നുണ്ടോ? വീട്ടിൽ പരിശോധിക്കേണ്ട 7 കാര്യങ്ങൾ