Kerala

രാപ്പകല്‍ സമരവുമായി ആദിവാസി സമൂഹം; മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസിന്റെ ഉറപ്പ് 

മോഷണം ആരോപിച്ച് ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് ആദിവാസികള്‍ക്ക് തൃശൂര്‍ റേഞ്ച് ഐജിയുടെ ഉറപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

അഗളി: മോഷണം ആരോപിച്ച് ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് ആദിവാസികള്‍ക്ക് തൃശൂര്‍ റേഞ്ച് ഐജിയുടെ ഉറപ്പ്. സംശയം തോന്നിയ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇതില്‍ രണ്ടുപേര്‍ മധുവിനെ മര്‍ദ്ദിച്ചതായി മനസ്സിലായിട്ടുണ്ടെന്നും ഐജി വിശദീകരിച്ചു. 

സംഭവവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 12 പേരെ ഉടന്‍ അറസ്റ്റ് ചെയ്യും. ഇവരെ പിടികൂടാന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു റോഡ് ഉപരോധിച്ച ആദിവാസികളോട് തൃശൂര്‍ ഐജി എം ആര്‍ അജിത്ത്കുമാര്‍ പറഞ്ഞു. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടെന്നും ഐജി സമരക്കാരോട്  പറഞ്ഞു. 

ഐജിയുടെ ഉറപ്പിനെ തുടര്‍ന്ന് റോഡ് ഉപരോധിച്ചുള്ള സമരം അവസാനിപ്പിച്ച ആദിവാസി സമരസമിതി ഇപ്പോള്‍ അഗളി പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തുകയാണ്. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതുവരെ പൊലീസ് സ്റ്റേഷന് മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തും എന്നാണ് ആദിവാസി സമരസമിതിയുടെ നിലപാട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന