ഫയല്‍ ചിത്രം 
Kerala

രോഗലക്ഷണങ്ങള്‍ ഇല്ലാതെയും കോവിഡ് ; കാസര്‍കോട് ഏഴുപേര്‍ക്ക് വൈറസ് ബാധ ; അതീവ ഗൗരവകരമെന്ന് ആരോഗ്യവകുപ്പ്

പുതിയ സാഹചര്യത്തെ ഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ഏഴുപേര്‍ക്കാണ് ഇങ്ങനെ രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം കണ്ടെത്തിയത്. 

വിദേശത്തുനിന്നും എത്തിയതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഈ പുതിയ സാഹചര്യത്തെ ഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഗള്‍ഫില്‍ നിന്നും എത്തിയ എല്ലാവരുടെയും സാമ്പിള്‍ പരിശോധിക്കുക പ്രായോഗികമല്ല. 

റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചാല്‍ ഇത്തരത്തിലെത്തുന്ന എല്ലാവരെയും പരിശോധിക്കാനാകുമെന്നും ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നു. ചൈനയിലും ചില വിദേശരാജ്യങ്ങളിലും കോവിഡ് രോഗലക്ഷണം കാണിക്കാത്ത പലരിലും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT