Kerala

റസ്റ്റ് ഹൗസുകളില്‍ സിബിഐക്ക് നിരോധനമില്ലെന്ന് മന്ത്രി ജി സുധാകരന്‍

സിബിഐയ്ക്ക് മുറികള്‍ നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം ഉണ്ടായതാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളില്‍ സിബിഐക്ക് നിരോധനമില്ലെന്ന് മന്ത്രി ജി സുധാകരന്‍. പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ സിബിഐയ്ക്ക് മുറികള്‍ നല്‍കിയത് സംബന്ധിച്ച ചില വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ നിലവില്‍ സിബിഐക്ക് മുറികള്‍ നല്‍കുന്നതിന് തടസ്സങ്ങളൊന്നുമില്ല. സിബിഐയ്ക്ക് മുറികള്‍ നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം ഉണ്ടായതാണ്. 

ഈ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എതിര്‍പ്പുകളൊന്നുമില്ല. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. സിബിഐക്ക് മുറികള്‍ നല്‍കുന്നതിന് മറ്റ് തടസ്സങ്ങള്‍ ഇല്ലെന്നും സര്‍ക്കാര്‍ തീരുമാനപ്രകാരം അനുവദിക്കുന്നതാണെന്നും മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് വീട് നിര്‍മാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കള്‍ ചെലവിട്ടു; കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

പൊള്ളലേറ്റാല്‍ എന്ത് ചെയ്യണം? അറിയാം ചില ഫസ്റ്റ്എയ്ഡ് തെറ്റിദ്ധാരണകള്‍

'മദ്യപിച്ച് ലക്കുകെട്ട് രാത്രിയിൽ സ്ത്രീകളെ വിളിച്ച് അശ്ലീലം പറയും, പിറ്റേദിവസം എനിക്കത് ഓർമ കാണില്ല'; നടൻ പിയുഷ് മിശ്ര

'ഒരു തെളിവുമില്ല, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല'

ഭാഗ്യദേവത കൈവിട്ടില്ല; വേസ്റ്റ് കൊട്ടയില്‍ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒരു കോടിയുടെ ഒന്നാം സമ്മാനം; വിശ്വസിക്കാനാകാതെ വയോധിക

SCROLL FOR NEXT