Kerala

'ലീഗിന് വീണ്ടും ഒരവസരം നല്‍കിയാല്‍ മറ്റൊരു കശ്മീരായി മഞ്ചേശ്വരം മാറും'; താമര വിരിയും: ബിജെപി കര്‍ണാടക അധ്യക്ഷന്‍

മഞ്ചേശ്വരത്ത് താമര വിരിയുമെന്ന് ബിജെപി കര്‍ണാടക അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: മഞ്ചേശ്വരത്ത് താമര വിരിയുമെന്ന് ബിജെപി കര്‍ണാടക അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍.  പിണറായിക്കും ലീഗിനും ഒരവസരം നല്‍കിയാല്‍ മറ്റൊരു കശ്മീരായി മഞ്ചേശ്വരം മാറും. കമ്യൂണിസ്റ്റ് മുക്ത ഭാരതമാണ് വരാന്‍ പോകുന്നതെന്നും കട്ടീല്‍ പറഞ്ഞു. 

രാജ്യമാകെ ജനങ്ങള്‍ ബിജെപിക്കൊപ്പം ചേരുന്ന സാഹചര്യം ആണ് നിലവിലുള്ളത്. ഈ ഘട്ടത്തില്‍ മഞ്ചേശ്വരത്തും ബിജെപി കൊടി പാറിക്കണമെന്ന് നളിന്‍ കുമാര്‍ കട്ടീല്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ തെക്ക് രാജഗോപാല്‍ ജയിച്ചത് പോലെയും കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്തിയത് പോലെയും മഞ്ചേശ്വരത്ത് ബിജെപി നേട്ടം കൊയ്യും. അബ്ദുള്ളക്കുട്ടിയെ പോലെ പലരും ബിജെപിയുടെ ഭാഗമാകും. കേരളത്തില്‍ ആകെയുള്ളത് സിപിഎമ്മും ലീഗുമാണ്.  ഇനി അതുണ്ടാകില്ല. അതിന് തുടക്കമാണ് മഞ്ചേശ്വരത്ത് ഉണ്ടാകാന്‍ പോകുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് നളിന്‍ കുമാര്‍ കട്ടീല്‍ ഉന്നയിച്ചത്. നിരന്തരം കൊലപാതകങ്ങള്‍ കേരളത്തില്‍ നടക്കുന്നുവെന്നാരോപിച്ച അദ്ദേഹം പ്രളയ സഹായം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും കുറ്റപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

Today's Rashi Phalam may 19|ഏറെ നാളായി സൂക്ഷിച്ചിരുന്ന ഒരു ആ ഗ്രഹം സാധ്യമാകും

തൊഴിലന്വേഷകര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി ലഭിച്ചേക്കാം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

SCROLL FOR NEXT