Kerala

വയനാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകള്‍ കോവിഡ് മുക്തം; കൊല്ലത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗബാധ

ഇന്ന് വയനാട് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോവിഡ് ബാധിതന്റെ പരിശോധനാ ഫലം നെഗറ്റീവായതോടെയാണ് കൊറോണ വൈറസ് മുക്തമായ ജില്ലകളുടെ എണ്ണം മൂന്നായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ജില്ലകള്‍ കോവിഡ് മുക്തമായി. ഇന്ന് വയനാട് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോവിഡ് ബാധിതന്റെ പരിശോധനാ ഫലം നെഗറ്റീവായതോടെയാണ് കൊറോണ വൈറസ് മുക്തമായ ജില്ലകളുടെ എണ്ണം മൂന്നായത്. നിലവില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ഒരാള്‍ക്ക് പോലും കോവിഡില്ല. 

അതേസമയം ഇന്ന് കോവിഡ് ബാധിച്ച ഏഴുപേരില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്. കൊല്ലം ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഒരാളാണ് ആരോഗ്യപ്രവര്‍ത്തക. കോട്ടയം ജില്ലയിലെ മൂന്നുപേരും കണ്ണൂരിലെ ഒരാളുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ച മറ്റു നാലുപേര്‍. ഇന്ന് ഏഴുപേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ രണ്ടുപേര്‍ വീതവും വയനാട് ഒരാളുമാണ് നെഗറ്റീവായത്.  നിലവില്‍ സംസ്ഥാനത്ത് 457 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 116 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 

സംസ്ഥാനത്ത് 21,044 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ വീടുകളില്‍ 20,050 പേരും 464 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇന്ന് 132 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 22,360 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 21475 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം