Kerala

വഴിത്തർക്കം മൂത്ത് പൊരിഞ്ഞ അടി; സ്ത്രീകളും പുരുഷന്മാരുമെല്ലാം തമ്മിൽ ഏറ്റുമുട്ടി ; ആറാട്ടുപുഴയിൽ സംഘർഷം ( വീഡിയോ)

ഏറെ നാളായി ഇരുകൂട്ടർ തമ്മിൽ വഴിത്തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ :  ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിൽ വഴിത്തർക്കത്തെ തുടർന്ന് സംഘർഷം. പൊലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.  അടിപിടിയിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പഞ്ചായത്ത് അനുവദിച്ച വഴി അടച്ചുകെട്ടാന്‍ ഒരു വിഭാഗം ശ്രമം നടത്തുകയും എതിര്‍ വിഭാഗം ഇതു തടയുകയുമായിരുന്നു. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. 

പെരുമ്പള്ളി മുറിയിൽ കൊച്ചുവീട്ടിൽ രേഖ, മക്കളായ ആതിര, പൂജ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഏറെ നാളായി ഇരുകൂട്ടർ  തമ്മിൽ വഴിത്തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT