ഫയല്‍ ചിത്രം 
Kerala

വസ്തുത പറഞ്ഞതിന് കാനത്തെ മോശക്കാരനാക്കുന്നു: കോടിയേരി

സിപിഎമ്മും സിപിഐയും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്ന് കോടിയേരി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊച്ചിയില്‍ നടന്ന പൊലീസ് ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് വസ്തുത പറഞ്ഞതിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അപഹസിക്കാന്‍ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മും സിപിഐയും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്ന് കോടിയേരി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കൊച്ചി ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട വസ്തുത പറഞ്ഞതിനാണ് കാനത്തെ മോശക്കാരനാക്കാന്‍ ശ്രമം നടക്കുന്നത്. മാധ്യമങ്ങള്‍ ആഗ്രഹിച്ച പോലെ അദ്ദേഹം പറഞ്ഞില്ലെന്നതാണ് കുറ്റം. സിപിഎമ്മിനെതിരെ കാനം പറഞ്ഞിരുന്നെങ്കില്‍ അത് ആഘോഷിക്കപ്പെട്ടേനെയെന്ന് കോടിയേരി പറഞ്ഞു.

ലാത്തിച്ചാര്‍ജിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. അതനുസരിച്ച് സര്‍ക്കാര്‍ നടപടിയെടുക്കും. ജനങ്ങളില്‍നിന്ന് ഒന്നും ഒളിച്ചുവയ്ക്കില്ല. പൊലീസിനെ സിപിഎമ്മും വിമര്‍ശിക്കും. വസ്തുത സിപിഐ പ്രവര്‍ത്തകര്‍ മനസിലാക്കും. അവര്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയാണ്. സിപിഐയും സിപിഎമ്മും തമ്മിലുള്ളത് നല്ല ബന്ധമാണെന്ന് കോടിയേരി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT