Kerala

വിഷാദത്തില്‍ നിന്നും രക്ഷനേടാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി നടി ; ഗോവന്‍ ലഹരി പാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യം ; മൊബൈലില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

സീരിയല്‍ നടിക്ക് മയക്കുമരുന്ന് നല്‍കിയ മലയാളി യുവാവിനെ കണ്ടെത്താന്‍ പൊലീസ് നീക്കം ഊര്‍ജ്ജിതമാക്കി 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചിയില്‍ അറസ്റ്റിലായ നടി അശ്വതി ബാബു ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഗോവയിലെ ലഹരിപാര്‍ട്ടികളില്‍ നടി സ്ഥിരം സന്ദര്‍ശകയായിരുന്നു. കൂടാതെ മയക്കുമരുന്നിനായി നടി ബംഗളൂരുവിലും സന്ദര്‍ശനം നടത്താറുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. നടിക്ക് മയക്കുമരുന്ന് നല്‍കിയത് ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ അരുണ്‍ എന്ന മലയാളിയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഗോവയില്‍ ലഹരി പാര്‍ട്ടിയില്‍ പോയപ്പോഴാണ് അശ്വതി ബാബു അരുണിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് അശ്വതി ബാബുവിന്റെ മയക്കുമരുന്ന് ഇടപാട് അരുണില്‍ നിന്നായി. ഇയാളെ കണ്ടെത്താനായി പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇയാളില്‍ നിന്നും മയക്കുമരുന്ന് കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിനിടെ അശ്വതിയുടെ ഡ്രൈവര്‍ ബിനോയിയെ പൊലീസ് പിടികൂടിയിരുന്നു. 

കൊച്ചിയില്‍ എത്തിക്കുന്ന മയക്കുമരുന്ന് ഗ്രാമിന് 3000 രൂപ നിരക്കില്‍ നടി അശ്വതി ബാബു സീരിയല്‍ രംഗത്തും മറ്റും വില്‍പ്പന നടത്തിയിരുന്നതായും പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക
വിവരങ്ങളുടെ ക്ലിപ്പുകള്‍ നടിയുടെ മൊബൈൽ ഫോണിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിഷാദ രോഗത്തില്‍ അകപ്പെടാതിരിക്കാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് അശ്വതി പൊലീസിനോട് പറഞ്ഞത്. അശ്വതിയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റഡില്‍ ആവശ്യപ്പെടാനാണ് പൊലീസിന്റെ തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT