Kerala

വീണ്ടും ന്യൂനമര്‍ദം ?; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍ 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ജാഗ്രതാ നിർദേശം. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടർന്നേക്കുമെന്നാണ് പ്രവചനം. 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദം ആന്ധ്ര തീരം വഴി കരയില്‍ പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേതുടര്‍ന്നാണ് മഴ കനത്തത്. നാളെ തൃശൂർ, പാലക്കാട്,മലപ്പുറം,വയനാട്,കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

അതിനിടെ ബം​ഗാൾ ഉൾക്കടലിൽ നാളെ പുതിയൊരു ന്യൂനമർദം കൂടി രൂപംകൊണ്ടേക്കുമെന്ന് വിലയിരുത്തലുണ്ട്. മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയർന്ന് 2390.66 അടിയിലെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് ബ്ലൂ അലർട്ട് പുറപ്പെടുവിച്ചിരുന്നു. മഴ കനത്താൽ അണക്കെട്ട് തുറക്കേണ്ടി വന്നേക്കുമെന്നാണ് സൂചന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം