Kerala

വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന് കുമ്മനത്തിനെതിരെ മുഖ്യമന്ത്രിക്ക്‌എസ്എഫ്‌ഐയുടെ പരാതി

പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്ന ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ എസ്എഫ്‌ഐ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജാണ് പരാതി നല്‍കിയത്. പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ഡിജിപിക്കും എസ്എഫ്‌ഐ പരാതി നല്‍കിയിട്ടുണ്ട്. 

ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടതിനുശേഷം സിപിഐഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നു എന്ന തരത്തിലാണ് കുമ്മനം വീഡിയോ ഫേയ്‌സ്ബുക്കിലും ട്വിറ്ററിലും പ്രചരിപ്പിച്ചത്. ഇത് സിപിഎമ്മിനെതിരെ വ്യാപകമായി സംഘപരിവാര്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 

കുമ്മനത്തിന്റെ പോസ്റ്റ് നിയമവിരുദ്ധമാണെന്നും എവിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയത് എന്ന് വ്യക്തമാക്കണം എന്നും അല്ലാത്ത പക്ഷം തെറ്റിദ്ധാരണ പരത്തിയതിന്റെ പേരില്‍ ആവശ്യമെങ്കില്‍ കുമ്മനത്തിന് എതിരെ കേസെടുക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. കുമ്മനം തെറ്റിദ്ധാരണ പരത്തുകയാണെന്നും ആഹ്ലാദ പ്രകടനം നടത്തിയത് എവിടെയാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

'മൗനി റോയ്‌യും ദിഷ പഠാനിയും തമ്മില്‍ ലെസ്ബിയന്‍ ബന്ധം, 100 കോടി ജീവനാംശം'; പ്രതികരിച്ച് മുന്‍ ഭര്‍ത്താവ് സൂരജ് നമ്പ്യാര്‍

ഫാഷൻ, ടെക്സ്റ്റൈൽ മേഖലയിൽ ജോലി; കുറഞ്ഞ ചെലവിൽ ഹാൻഡ്‌ലൂം ഡിപ്ലോമ പഠിക്കാം,കോഴ്സ് കണ്ണൂരിൽ

'അദ്ദേഹം എന്ത് തീരുമാനമെടുത്താലും അത് നന്നായി ചെയ്യും; മുഖ്യമന്ത്രിയായിട്ടും വിജയ്ക്ക് ഒരു മാറ്റവുമില്ല'

SCROLL FOR NEXT