Kerala

ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ ഇടപെടില്ല, നഷ്ടപരിഹാര വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ ബിലിവേഴ്‌സ് ചര്‍ച്ചിനായി അയന ട്രസ്റ്ര് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിലെ നഷ്ടപരിഹാര വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചല്ല ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുഷാതാഖിന്റെ ബെഞ്ച് പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ ബിലിവേഴ്‌സ് ചര്‍ച്ചിനായി അയന ട്രസ്റ്ര് നല്‍കിയ ഹര്‍ജിയി തീര്‍പ്പാക്കിക്കൊണ്ടാണ് ഉത്തരവ്. നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവച്ച് നടപടികളുമായി മുന്നോട്ടുപോവാന്‍ കോട്ടയം കലക്ടറെ ചുമതലപ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇതാണ് കോടതി റ്ദ്ദാക്കിയത്. 

ചെറുവള്ളി എസ്‌റ്റേറ്റിലെ 2263 ഏക്കര്‍ ഭൂമി വിമാനത്താവളത്തിനായി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്താണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് കോടതിയെ സമീപിച്ചത്. ഭുമി ഏറ്റെടുക്കല്‍ നടപടികള്‍ക്കു കോട്ടയം കലക്ടര്‍ക്ക് അനുവാദം നല്‍കി റവന്യു സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വര്‍ഷങ്ങളായി തര്‍ക്കമുള്ളതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 77ാം വകുപ്പ് അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഏറ്റെടുക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കായതിനാല്‍ കോടതിയില്‍ നഷ്ടപരിഹാര തുക കെട്ടിവെയ്ച്ച് ഭൂമി ഏറ്റെടുക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT