Kerala

ശമ്പളം മുഴുവനും വേണോ? കൃത്യസമയത്ത് ജോലിക്കെത്തണം; സെക്രട്ടറിയേറ്റ് ജീവനക്കാരുടെ അക്കൗണ്ടും പഞ്ചിങ് റിപ്പോര്‍ട്ടും ബന്ധിപ്പിക്കുന്നു 

വൈകി എത്തുന്നവര്‍ക്ക് മാത്രമല്ല, നേരത്തേ പോകുന്നവര്‍ക്കും ഇനി മുതല്‍ പിടി വീഴും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കൃത്യസമയത്തിന് ജോലിക്കെത്താത്തവരുടെ ശമ്പളത്തില്‍ പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശമ്പള അക്കൗണ്ടും പഞ്ചിങ് റിപ്പോര്‍ട്ടുമായി ബന്ധിപ്പിച്ച് പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. 

വൈകി എത്തുന്നവര്‍ക്ക് മാത്രമല്ല, നേരത്തേ പോകുന്നവര്‍ക്കും ഇനി മുതല്‍ പിടി വീഴും. ജോലിക്ക് വൈകിയെത്തുന്നവരെ താക്കീത് ചെയ്ത് വിട്ടയയ്ക്കുകയും ഹാജര്‍ പുസ്തകത്തില്‍ മാറ്റം വരുത്തുകയുമായിരുന്നു ഇതുവരെ ചെയ്തുവന്നിരുന്നത്. പഞ്ചിങ് കര്‍ശനമാക്കി മുന്‍പ് പലതവണ ഉത്തരവിറങ്ങിയിരുന്നുവെങ്കിലും സാലറി അക്കൗണ്ടുമായി പഞ്ചിങ് റിപ്പോര്‍ട്ട് ബന്ധിപ്പിച്ചിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍