Kerala

ശശിക്കുവേണ്ടി നിന്നാല്‍ പതിനാലുലക്ഷം; പാര്‍ട്ടി കമ്മീഷന്‍ അന്വേഷിക്കും

ഒന്നര മാസമായി പൊതുപരിപാടികളില്‍ നിന്ന് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം വിട്ടുനിന്നിരുന്ന എംഎല്‍എ പികെ ശശി ഇന്നലെ പാലക്കാട്  നടന്ന പാര്‍ട്ടി മേഖലാ റിപ്പോര്‍ട്ടിംഗില്‍ പങ്കെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന പികെ ശശി എംഎല്‍എയ്ക്ക് അനുകൂലമായി മൊഴി നല്‍കാന്‍ 14 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനം.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയം പരിശോധിക്കാന്‍ കമ്മീഷനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റില്‍ ചര്‍ച്ചക്ക് എത്തിയപ്പോള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ പുതുശ്ശേരി ഏരിയാ കമ്മറ്റി നല്‍കിയ പരാതിയെക്കുറിച്ച് സൂചിപ്പിച്ചത്.

പരാതി ഗൗരവതരമാണെന്നും കമ്മീഷന്‍ ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായാണ് സൂചന. പുതുശ്ശേരി ലോക്കല്‍ കമ്മറ്റി ഓഫീസില്‍ ശശിക്കെതിരെ ജില്ലാ നേതാക്കള്‍ ഗൂഡാലോചന നടത്തിയെന്നു പാര്‍ട്ടി അന്വേഷണ കമ്മീഷന് മൊഴി നല്‍കണമെന്ന് ഒരു വ്യവസായി തന്നോട് ആവശ്യപ്പെട്ടന്നായിരുന്നു പുതുശ്ശേരി ഏരിയാ കമ്മറ്റിയില്‍ ലോക്കല്‍ സെക്രട്ടറി വെളിപ്പെടുത്തിയത്.

ജില്ലയിലെ പ്രധാന സിപിഎം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത് ആവശ്യപ്പെടുന്നതെന്നും പ്രത്യുപകരമായി 14 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടച്ചുനല്‍കാമെന്ന വാഗ്ദാനം നല്‍കിയെന്നും ഇദ്ദേഹം കമ്മറ്റിയില്‍ വെളിപ്പെടുത്തിയിരുന്നു. സംഭവത്തെ കുറിച്ച് ഏരിയാ കമ്മറ്റി നേരിട്ടാണ് സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയത്. അതേസമയം ഒന്നര മാസമായി പൊതുപരിപാടികളില്‍ നിന്ന് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം വിട്ടുനിന്നിരുന്ന എംഎല്‍എ പികെ ശശി ഇന്നലെ പാലക്കാട്  നടന്ന പാര്‍ട്ടി മേഖലാ റിപ്പോര്‍ട്ടിംഗില്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

SCROLL FOR NEXT