പ്രതീകാത്മകചിത്രം 
Kerala

സംസ്ഥാന എന്‍ജിനീയറിങ് പരീക്ഷയ്ക്ക് മാറ്റമില്ല, ഈ മാസം 16ന് 

കോവിഡ് വ്യാപനം തുടരുന്നതിനിടെ, സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്നതിനിടെ, സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രവേശന പരീക്ഷ ഈ മാസം 16ന് നടക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാധാരണ രണ്ടു ദിവസമായി നടക്കുന്ന പരീക്ഷ മാറിയ സാഹചര്യത്തില്‍ ഒരു ദിവസം തന്നെ പൂര്‍ത്തിയാക്കാനാണ് തീരുമാനം.ഏപ്രില്‍ 20 മുതല്‍ രണ്ടുദിവസമായി പരീക്ഷ നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു.

പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി കഴിഞ്ഞു. പരീക്ഷയുടെ ഒരുക്കങ്ങളെല്ലാം മുന്നേറുമ്പോള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന തിരുവനന്തപുരത്തും കൊച്ചിയിലും സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ദേശീയതലത്തില്‍ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറിലേക്ക് മാറ്റിവെച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

ഉയര്‍ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില്‍ എത്തും

'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി