Kerala

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി;  മരിച്ചത് എറണാകുളം സ്വദേശിനി

എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടില്‍ ഏലിയാമ്മയാണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടില്‍ ഏലിയാമ്മയാണ് മരിച്ചത്. 85 വയസായിരുന്നു. ജൂലൈ 23 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏലിയാമ്മ ഇന്നു രാത്രി 8 മണിക്കാണ് മരിച്ചത്.

ഇന്ന് കോവിഡ് ബാധിച്ച് മറ്റ് മൂന്ന് പേര്‍ കൂടി മരിച്ചിരുന്നു. കൊട്ടാരക്കര തലച്ചിറ അസ്മബീവി, കോഴിക്കോട് കല്ലായി പള്ളിക്കണ്ടി സ്വദേശി എ.ടി ആലിക്കോയ,മലപ്പുറം പൂക്കോട്ടുപറമ്പ് സ്വദേശി മുഹമ്മദ് എന്നിവരാണ് മരിച്ചത്.

ഇന്ന് 506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് 794 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. 375 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 29.വിദേശത്തുനിന്ന് 31 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 40 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 37.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT