Kerala

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ഇന്ന് മരിച്ചവരുടെ എണ്ണം മൂന്നായി

ഇരിങ്ങാലക്കുട സ്വദേശി പള്ളന്‍ വീട്ടില്‍ പള്ളന്‍ വര്‍ഗീസാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി പള്ളന്‍ വീട്ടില്‍ പള്ളന്‍ വര്‍ഗീസാണ് മരിച്ചത്. 71 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. 

മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍ (71), കാസര്‍കോട് കുമ്പള അരീക്കാടി സ്വദേശി അബ്ദുള്‍ ഖാദര്‍ (71) എന്നിവരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ച മറ്റ് രണ്ട് പേര്‍

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു തിരൂരങ്ങാടി സ്വദേശി. അദ്ദേഹത്തിന് ?ഗുരുതരമായ രോ?ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. പനിയും ചുമയും കൊണ്ടാണ് താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് ശ്വാസതടസം രൂക്ഷമായതോടെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഈ മാസം 19 ന് അദ്ദേഹ?ത്തിന് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസം രൂക്ഷമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എന്നാല്‍ അദ്ദേഹത്തിന് എവിടെനിന്നാണ് രോ?ഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമായിട്ടില്ല.

പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരിക്കെയാണ് അരീക്കാടി സ്വദേശി അബ്ദുള്‍ ഖാദറിന്റെ മരണം. അദ്ദേഹം വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. ഇതോടെ കാസര്‍കോട് മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ആയി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍