Kerala

 സനലിന്റെ ഭാര്യ സമരപ്പന്തലിൽ കുഴഞ്ഞുവീണു

സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കൊ​ല്ല​പ്പെ​ട്ട സ​ന​ലി​ന്‍റെ ഭാ​ര്യ വി​ജി​ കുഴഞ്ഞുവീണു

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കൊ​ല്ല​പ്പെ​ട്ട സ​ന​ലി​ന്‍റെ ഭാ​ര്യ വി​ജി​ കുഴഞ്ഞുവീണു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

 ഡിവൈഎസ്പി ഹരികുമാറുമായുളള വാക്കുതർക്കത്തിനൊടുവിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ കുടുംബത്തിന് സഹായവാ​ഗ്ദാനവുമായി മന്ത്രിമാർ അടക്കമുളളവർ വീട്ടിൽ എത്തിയിരുന്നു. ഈ സമയത്ത് വാ​ഗ്ദാനം ചെയ്ത കാര്യങ്ങൾ സർക്കാർ പാലിക്കണമെന്നും ജീ​വി​ക്കാ​ന്‍ സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ 12 ദി​വ​സ​മാ​യി വി​ജി സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇതിനിടെയാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 

സ​ര്‍​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഒ​രു സ​ഹാ​യ​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വി​ജി ആ​രോ​പി​ച്ചി​രു​ന്നു. താ​മ​സി​ക്കു​ന്ന വീ​ട് ജ​പ്തി ഭീ​ഷ​ണി​യി​ലാ​ണ്. ജീ​വി​ക്കാ​ന്‍ മാ​ര്‍​ഗ​മി​ല്ലെ​ന്നും അ​വ​ർ പറഞ്ഞിരുന്നു. ന​വം​ബ​ര്‍ അ​ഞ്ചി​നാ​ണ് ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റു​മാ​യു​ള്ള വാ​ക്കു​ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ സ​ന​ല്‍​കു​മാ​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT