Kerala

സിഐ നവാസിനെ കാണ്മാനില്ല: ഫേസ്ബുക്ക് പേജില്‍ പരസ്യം നല്‍കി കേരള പൊലീസ്

നവാസിന്റെ ശരീരപ്രകൃതിയെക്കുറിച്ച് പറയുന്ന മാന്‍ മിസ്സിങ് പരസ്യത്തില്‍ കാണാതായ സമയത്ത് ധരിച്ച വസ്ത്രത്തെ കുറിച്ചുള്ള വിവരണവും നല്‍കിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം സെന്‍ട്രല്‍ സിഐ വിഎസ് നവാസിനെ കാണാനില്ലെന്ന് പരസ്യം നല്‍കി കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ്. നവാസിന്റെ തിരോധാനവുമായി  ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ വെള്ളിയാഴ്ച രാത്രി പരസ്യം നല്‍കിയിരിക്കുന്നത്. 

നവാസിന്റെ ശരീരപ്രകൃതിയെക്കുറിച്ച് പറയുന്ന മാന്‍ മിസ്സിങ് പരസ്യത്തില്‍ കാണാതായ സമയത്ത് ധരിച്ച വസ്ത്രത്തെ കുറിച്ചുള്ള വിവരണവും നല്‍കിയിട്ടുണ്ട്. കടുംനീല നിറത്തിലുള്ള ഷര്‍ട്ടും മങ്ങിയ വെള്ള പാന്റ്‌സും ഹാന്‍ഡ് ബാഗും ഉണ്ടായിരുന്നതായി പരസ്യത്തില്‍ പറയുന്നു. 

അതേസമയം, സിഐ നവാസിന്റെ തിരോധാനത്തില്‍ ഇതുവരെ തുമ്പ് ലഭിക്കാത്തതില്‍ കേരള പൊലീസിനെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം