Kerala

സിപിഐ നേതാവ് കനാലിൽ മരിച്ച നിലയിൽ

കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറി ടി.എം.ബാബുവിനെയാണ് കനോലി കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സിപിഐ നേതാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറിയായ, മാള സ്വദേശി കുന്നത്തുനാട് ടി.എം.ബാബുവിനെയാണ് കനോലി കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇന്നലെ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയിയില്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് ബാബുവിന്റെ മൃതദേഹം ഇന്ന് കനാലില്‍ നിന്ന് കണ്ടെടുത്തത്. കൊടുങ്ങല്ലൂരില്‍ പൊതുപരിപാടികളില്‍ സജീവമായിരുന്നു ബാബു. 

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമെ മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്നത് സംബന്ധിച്ച് പറയാനാകൂവെന്ന് പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ