Kerala

സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടായോ? സെൽഫിയെടുത്ത വനിതാ പൊലീസുകാരെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

ഇവർ സ്വപ്നയ്ക്കൊപ്പം സെൽഫിയെടുത്തത് ഏത് സാഹചര്യത്തിലാണ് എന്നാണ് അന്വേഷിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത വനിതാ പൊലീസുകാർ കുടുക്കിൽ. ആറ് വനിതാ പൊലീസുകാരെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ഇവർ സ്വപ്നയ്ക്കൊപ്പം സെൽഫിയെടുത്തത് ഏത് സാഹചര്യത്തിലാണ് എന്നാണ് അന്വേഷിക്കുന്നത്. കൂടാതെ പൊലീസുകാർക്ക് സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടായോ എന്നും പരിശോധിക്കും.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴാണ് സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാർ വാര്‍ഡിൽവെച്ച് സെൽഫിയെടുത്തത്. ഇവരുടെ ഫോൺ വിളികളും അന്വേഷണ പരിധിയിൽ ഉണ്ട്. അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അച്ചടക്കനടപടി എടുക്കാനാണ് തീരുമാനം.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴാണ് സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാർ വാര്‍ഡിൽവെച്ച് സെൽഫിയെടുത്തത്. ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയിൽ കഴിയവേയാണ് ത്യശൂർ സിറ്റി പൊലീസിലെ വനിത പൊലീസുകാർ സ്വപ്നക്കൊപ്പം സെൽഫിയെടുത്തത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്യുകയും ചെയ്തു. കൗതുകത്തിന് സെൽഫിയെടുത്തതാണ് എന്നാണ് വനിതാ പൊലീസുകാര്‍ നൽകുന്ന വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT