Kerala

സ്വര്‍ണം കളിമണ്ണും ഗ്രീസും ചേര്‍ത്ത് കുഴമ്പാക്കും, അടിവസ്ത്രത്തില്‍ ഒളിപ്പിക്കും, ഗള്‍ഫില്‍ സമാന്തര പരിശോധന; സ്വര്‍ണക്കടത്തിന്റെ പുതിയ തലങ്ങള്‍

കസ്റ്റംസ് പരിശോധന സംവിധാനങ്ങളെ മറികടക്കാന്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കസ്റ്റംസ് പരിശോധന സംവിധാനങ്ങളെ മറികടക്കാന്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കസ്റ്റംസ് പരിശോധനയില്‍ എളുപ്പത്തിലൊന്നും പിടിക്കപ്പെടാതിരിക്കാന്‍ കുഴമ്പു രൂപത്തിലാക്കിയ സ്വര്‍ണക്കടത്ത് വര്‍ധിക്കുകയാണ്. രൂപമാറ്റം വരുത്തിയ സ്വര്‍ണം കാരിയര്‍മാരായ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ദേഹത്തോട് ചേര്‍ത്ത് ഉറപ്പിച്ചു വക്കുകയാണ് പതിവ്. വിമാനത്താവളങ്ങളിലെ മെറ്റല്‍ ഡിറ്റക്ടറടക്കമുളള സുരക്ഷാ പരിശോധന സംവിധാനങ്ങള്‍ക്ക് സമാന്തരമായ പരിശോധന സംവിധാനം  സ്വര്‍ണക്കടത്തു സംഘങ്ങളുടെ ഗള്‍ഫിലെ കേന്ദ്രങ്ങളിലുമുണ്ടെന്ന്് അന്വേഷണസംഘം വ്യക്തമാക്കുന്നു.

മറ്റു പദാര്‍ഥങ്ങളുമായി ചേര്‍ത്ത് ഉരുക്കി തരിരൂപത്തിലാക്കിയാല്‍ പിന്നെ സ്വര്‍ണമാണന്ന് തിരിച്ചറിയാനാവില്ല. പൊടിയാക്കിയ സ്വര്‍ണം കളിമണ്ണിനൊപ്പം ചേര്‍ത്ത് ഗ്രീസുമായി കുഴച്ച് കുഴമ്പു രൂപത്തിലാക്കിയതാണിത്. കുഴമ്പു രൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രങ്ങളില്‍  ഒളിപ്പിച്ചും മറ്റുമാണ് കടത്തുന്നത്.

ബെല്‍റ്റു രൂപത്തിലാക്കി ഇരുകാലുകളിലും വച്ചു കെട്ടി ഒന്നുമറിയാത്ത പോലെ നടന്നു പോവും. കസ്റ്റംസ് പരിശോധനയില്‍ തപ്പിയാല്‍ കിട്ടാന്‍ സാധ്യത കുറഞ്ഞ സ്ഥലങ്ങളില്‍ അറകളുണ്ടാക്കിയും സ്വര്‍ണമിശ്രിതം ഒളിപ്പിക്കും. കുഴമ്പാക്കിയ സ്വര്‍ണം സ്ത്രീകളുടെ ദേഹത്ത് ഒളിപ്പിച്ചാല്‍ പിടിക്കപ്പെടാനുളള സാധ്യത താരതമ്യേന കുറവാണന്ന് സ്വര്‍ണക്കടത്തു സംഘങ്ങള്‍ ഉറപ്പിച്ചു പറയുന്നു. 

മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം സ്‌കാനിങ് യന്ത്രങ്ങളില്‍ കണ്ടെത്താനും പിടിക്കപ്പെടാനുമുളള സാധ്യതയില്ലെന്ന് ഗള്‍ഫില്‍ നിന്ന് പുറപ്പെടും മുന്‍പ് സ്വര്‍ണമാഫിയ കാരിയര്‍മാരെ ബോധ്യപ്പെടുത്തുക പതിവുണ്ട്. അതിനായി സ്വര്‍ണക്കടത്തു സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ സ്വന്തമായി മെറ്റല്‍ ഡിറ്റക്ടറടക്കമുളള യന്ത്രസാമഗ്രികളുണ്ടാവും. മിശ്രിതത്തിലെ സ്വര്‍ണത്തിന്റെ അനുപാതം 50 ശതമാനത്തില്‍ താഴെയാണങ്കില്‍ കാരിയര്‍മാര്‍ പിടിക്കപ്പെടാറില്ല. സ്വര്‍ണമിശ്രിതം നാട്ടിലെത്തിച്ച ശേഷം വീണ്ടും സ്വര്‍ണക്കട്ടിയാക്കി മാറ്റുകയാണ് പതിവ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം