Kerala

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; ക്രമീകരണങ്ങള്‍ ഇങ്ങന

രാവിലെ ഒന്‍പതുമണി മുതല്‍ ഉച്ചക്ക് ഒരുമണിവരെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ അഞ്ച് മണിവരെ നീല, വെള്ളകാര്‍ഡുകാര്‍ക്കുമായിരിക്കും സൗജന്യ റേഷന്‍ വിതരണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് കാലത്തേക്കു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ഏപ്രില്‍ 20 വരെ നടക്കും. രാവിലെ ഒന്‍പതുമണി മുതല്‍ ഉച്ചക്ക് ഒരുമണിവരെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ അഞ്ച് മണിവരെ നീല, വെള്ളകാര്‍ഡുകാര്‍ക്കും സൗജന്യ റേഷന്‍ വിതരണം നടക്കും. 

റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്കും സൗജന്യ അരിയും കിറ്റും നല്‍കും. ഇതിന് ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തി സത്യവാങ്മൂലം റേഷന്‍ വ്യാപാരിക്കു നല്‍കണം. കിറ്റ് ആവശ്യമില്ല എന്ന് സ്വയം അറിയിക്കുന്നവരെയും നികുതിദായകരായ ഉയര്‍ന്ന വരുമാനക്കാരെയും ഒഴിവാക്കും.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി കടയില്‍ ഒരേസമയം അഞ്ച് പേര്‍ മാത്രമാണ് നില്‍ക്കാന്‍ പാടുള്ളുവെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. കട ഉടമയ്ക്കു ടോക്കണ്‍ വ്യവസ്ഥ ഏര്‍പ്പെടുത്താം.ജനപ്രതിനിധികളുടെയും റജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായം സ്വീകരിക്കാം. കടയില്‍ എത്താനാകാത്തവര്‍ക്കു സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ കടയുടമ ക്രമീകരണമുണ്ടാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് 35 കിലോയും പിങ്ക് കാര്‍ഡിലുള്ള ഒരു അംഗത്തിന് 5 കിലോ വീതവുമായിരിക്കും ലഭിക്കുക. വെള്ള, നീല കാര്‍ഡുകള്‍: 15 കിലോ അരി ലഭിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത