World

ചരിത്ര നീക്കം; ഇസ്രയേൽ യാത്രാ വിമാനം ആദ്യമായി യുഎഇയിൽ 

ചരിത്ര നീക്കം; ഇസ്രയേൽ യാത്രാ വിമാനം ആദ്യമായി യുഎഇയിൽ 

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ചരിത്രത്തിൽ ആദ്യമായി ഇസ്രയേൽ യാത്രാ വിമാനം യുഎഇയിൽ എത്തി. ഇസ്രയേൽ– യുഎഇ സമാധാന കരാറിന് പിന്നാലെയാണ് ആദ്യ യാത്രാ വിമാനം അബുദാബിയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം തുടങ്ങാൻ തീരുമാനിച്ചതിൻറെ പശ്ചാത്തലത്തിലാണ് യാത്രാ വിമാനം യുഎഇയിലെത്തുന്നത്. 

സൗദി അറേബ്യയുടെ  വ്യോമ മേഖലയിലൂടെയായിരുന്നു എൽവൈ 971 നമ്പർ വിമാനത്തിന്റെ യാത്ര. ഇതാദ്യമായാണ് സൗദിയുടെ വ്യോമ മേഖലയിലൂടെ ഇസ്രയേൽ വിമാനം പറക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും മുഖ്യ ഉപദേശകനുമായ ജാറെദ് കുഷ്ണർ അടക്കമുള്ള യുഎസ് ഉദ്യോഗസ്ഥരും ഇസ്രയേൽ പ്രതിനിധികളുമടക്കമുള്ളവരാണ് യാത്രക്കാർ.   

നിക്ഷേപം, സാമ്പത്തികം, ആരോഗ്യം, ബഹിരാകാശം, വ്യോമയാനം, വിദേശ നയം, നയതന്ത്രം, ടൂറിസം, സാംസ്‍കാരികം തുടങ്ങിയ മേഖലകളിൽ നിന്നെല്ലാമുള്ള പ്രതിനിധികൾ യുഎഇയിലെത്തിലെത്തിയിട്ടുണ്ട്. ഇവർ ഈ രംഗങ്ങളിലെ സഹകരണം സംബന്ധിച്ച് യുഎഇയിലെ വിവിധ ഏജൻസികളുമായി ചർച്ച നടത്തും. വിവിധ രംഗങ്ങളിൽ സഹകരിച്ചും ഒത്തൊരുമിച്ചും മുന്നോട്ട് പോകുന്നതിനുള്ള പദ്ധതികൾ ഈ ചർച്ചകളിൽ രൂപം കൊള്ളുമെന്നാണ് റിപ്പോർട്ടുകൾ. 

ഹീബ്രു, അറബിക്, ഇം​ഗ്ലീഷ് ഭാഷകളിൽ സമാധാനം എന്ന് രേഖപ്പെടുത്തിയ വിമാനം നാളെ അബുദാബിയിൽ നിന്ന് ഇസ്രയേലിലേക്ക് മടങ്ങും. തുടർന്ന് ഇരു രാജ്യങ്ങളുടേയും വ്യോമയാന മന്ത്രാലയങ്ങളുടെ ചർച്ചയുടെ അടിസ്ഥാനത്തിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍