മ്യാന്‍മ x
World

മ്യാന്‍മറില്‍ ബുദ്ധവിഹാരത്തിനുനേരെ സൈന്യത്തിന്റെ വ്യോമാക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

നെയ്പിഡോ: മ്യാന്‍മറില്‍ സൈന്യം ബുദ്ധവിഹാരത്തിന് നേര്‍ക്ക് നടത്തിയ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 20ലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ മ്യാന്‍മറിലെ സെന്‍ട്രല്‍ സഗയിങ് മേഖലയിലെ സ്വെല്‍ ലേ ഓ ഗ്രാമത്തിലെ ബുദ്ധവിഹാരത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. നൂറിലധികം പേര്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ധ്യാനപരിപാടിയില്‍ പങ്കെടുക്കുന്നിടത്തേക്കായിരുന്നു സൈന്യം ബോംബിട്ടത്. സായുധ ഗോത്ര സംഘങ്ങള്‍ക്ക് നേരെ മ്യാന്‍മര്‍ സൈന്യം നടത്തുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണിത്.

ബുദ്ധവിഹാരത്തിന്റെ മതിലിനുള്ളിലേക്ക് യുദ്ധവിമാനം ബോംബ് ഇടുകയായിരുന്നെന്നും പതിനാലുപേര്‍ കൊല്ലപ്പെട്ടതില്‍ മൂന്നുപേര്‍ സ്ത്രീകളാണെന്നും മ്യായുങ് ടൗണ്‍ഷിപ്പിന്റെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓര്‍ഗനൈസേഷന്റെ വക്താവ് നവേ ഓ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോടു പറഞ്ഞു.

പതിഞ്ചുമിനിറ്റ് വ്യത്യാസത്തില്‍ സൈന്യം രണ്ട് ബോംബുകളാണ് ഇട്ടതെന്നും അതില്‍ രണ്ടാമത്തേത് ബുദ്ധവിഹാരത്തിന് സമീപത്തെ വീടുകളിലൊന്ന് തകര്‍ത്തെന്നും പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു. ജനാധിപത്യവാദികള്‍ക്കും സായുധ ഗോത്ര സംഘങ്ങള്‍ക്കും നേരെ മ്യാന്‍മര്‍ സൈന്യം നടത്തിവരുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണ് ആക്രമണം. 2021 ഫെബ്രുവരിയില്‍ അട്ടിമറി നടത്തി പട്ടാളം അധികാരം പിടിച്ചതില്‍പിന്നെ മ്യാന്‍മറില്‍ ആഭ്യന്തരസംഘര്‍ഷം രൂക്ഷമാണ്.

14 people killed and 20 injured in an airstrike by the Myanmar military

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഹ്റു ട്രോഫി വള്ളംകളി: ജലമേളയ്ക്ക് ഒരുങ്ങി ആലപ്പുഴ; ജില്ലയില്‍ ഇന്ന് അവധി

കെപിസിസിക്ക് ഓണത്തിന് മുന്‍പ് പുതിയ അധ്യക്ഷനില്ല; മൗനം പാലിച്ച് വിഡി സതീശനും കെസി വേണുഗോപാലും

ആറന്മുള വള്ളസദ്യക്ക് പാസ് നല്‍കാമെന്ന് വാഗ്ദാനം; പണമയച്ച് ക്ഷേത്രത്തിലെത്തിയാല്‍ ഫോണില്‍ കിട്ടില്ല, ക്ഷേത്ര ജീവനക്കാരനെന്ന വ്യാജേന തട്ടിപ്പ്

ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി; സ്വര്‍ണം നഷ്ടമായത് 9 സെന്റീമീറ്റര്‍ വ്യത്യാസത്തില്‍

രാഹുല്‍ ഗാന്ധിയുടെ ആറ് മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരം; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പൊലീസ് ഇന്ന് മൊഴിയെടുക്കും