പ്രതീകാത്മക ചിത്രം 
World

സ്വയംഭോഗത്തിനിടെ കടുത്ത നെഞ്ചുവേദന, മുഖം നീരുവച്ചു വീര്‍ത്തു; ശ്വാസകോശത്തിന് പരിക്ക്, 20കാരന്‍ ഐസിയുവില്‍

സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്വയംഭോഗം ചെയ്യുന്നതിനിടെ ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ട 20കാരന്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്വയംഭോഗം ചെയ്യുന്നതിനിടെ ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ട 20കാരന്‍ ആശുപത്രിയില്‍. അപൂര്‍വ്വമായ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് വേഗം സുഖംപ്രാപിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നു. 

മേയ് ലക്കം റേഡിയോളജി കേസ് റിപ്പോര്‍ട്ടിലാണ് 20കാരന്റെ രോഗവിവരങ്ങള്‍ വിവരിച്ചിരിക്കുന്നത്. കട്ടിലില്‍ കിടന്ന് സ്വയംഭോഗം ചെയ്യുന്നതിനിടെ 20കാരന് ആദ്യം ശ്വാസംമുട്ട് അനുഭവപ്പെട്ടു. പിന്നാലെയാണ് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 20കാരന് ആസ്തമയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് മുഖം ചുവന്നു നീരുവച്ച നിലയിലായിരുന്നു. എക്‌സറേയിലാണ് ശ്വാസകോശവുമായി ബന്ധപ്പെട്ട അപൂര്‍വ്വ രോഗമാണ് യുവാവിനെ ബാധിച്ചതെന്ന് കണ്ടെത്തിയത്. ശ്വാസകോശത്തിലെ വായുഅറകള്‍ക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. 

ഉയര്‍ന്ന അളവില്‍ കൃത്രിമ ശ്വാസം നല്‍കേണ്ട സ്ഥിതിയിലായിരുന്നു 20കാരന്‍. പെട്ടെന്നുള്ള അമിത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുവാവിനെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. ആന്റിബയോട്ടിക്‌സ് നല്‍കി നെഞ്ചുവേദന കുറയ്ക്കുന്ന ചികിത്സയാണ് നല്‍കിയത്. യുവാവ് എളുപ്പം രോഗമുക്തി നേടിയതായി ഡോക്ടര്‍മാര്‍ പറയുന്നു.

യുവാക്കളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. അമിതമായ കായികാധ്വാനം മൂലമോ, കടുത്ത ആസ്തമ കാരണമോ ശ്വാസകോശത്തിന് പരിക്ക് പറ്റാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT