260 Aircraft Downed, 170 Drones Captured, Iran’s IRGC Makes Major Military Claims AP
World

'260 യുഎസ് വിമാനങ്ങൾ വെടിവച്ചിട്ടു, 170 ഡ്രോണുകൾ പിടിച്ചെടുത്തു; വീണ്ടും യുദ്ധമുണ്ടായാൽ ലോകം ഇറാന്റെ കരുത്തറിയും'

ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം അതിവേഗം വികസിപ്പിച്ചതിന്റെ ഭാഗമായാണ് ഇത്രയും വിമാനങ്ങൾ തകർക്കാനായതെന്നും മൊഹെബ്ബി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷത്തിനിടെ 260 വിമാനങ്ങൾ വെടിവച്ചിട്ടതായി റെവല്യൂഷണറി ഗാർഡ് കോർപ്സ് വക്താവ്. എഫ്-35, എഫ്-16, എഫ്-5, എഫ്-18 യുദ്ധവിമാനങ്ങളും എംക്യു-1, ആർക്യു-4 ഡ്രോണുകളും ഇതിൽ ഉൾപ്പെടുന്നതായാണ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ മൊഹെബ്ബി വ്യക്തമാക്കി. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം അതിവേഗം വികസിപ്പിച്ചതിന്റെ ഭാഗമായാണ് ഇത്രയും വിമാനങ്ങൾ തകർക്കാനായതെന്നും മൊഹെബ്ബി പറഞ്ഞു.

ആയുധ നിർമാണ കേന്ദ്രങ്ങൾ ഭൂഗർഭ അറകളിലേക്ക് മാറ്റിക്കഴിഞ്ഞു. അമേരിക്ക ആക്രമണം നടത്തുന്നതിനിടയിലും ഇറാൻ മിസൈൽ, ഡ്രോൺ ആയുധ നിർമാണം തുടർന്നു. ഭൂഗർഭ മിസൈൽ സംഭരണ കേന്ദ്രങ്ങൾക്ക് പുറമെ മിസൈൽ ഉത്പാദന കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അമേരിക്കയുടെ 170 നിരീക്ഷണ ഡ്രോണുകൾ കേടുപാടുകളില്ലാതെ പിടിച്ചെടുത്തതായും മൊഹെബ്ബി അവകാശപ്പെട്ടു.

വീണ്ടും യുദ്ധമുണ്ടായാൽ ഇറാന്റെ സൈനിക ശേഷി ലോകം കാണുമെന്നും ശത്രുക്കൾ അദ്ഭുതപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മിസൈൽ, ഡ്രോൺ സാങ്കേതികവിദ്യയിലും വ്യോമപ്രതിരോധ സംവിധാനങ്ങളിലും ഇറാൻ കൈവരിച്ച നേട്ടങ്ങളും മൊഹെബ്ബി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിച്ചതായും വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും നിർമിക്കാൻ ഇറാന് കഴിയുന്നുണ്ടെന്നും മൊഹെബ്ബി പറഞ്ഞു.

260 Aircraft Downed, 170 Drones Captured, Iran’s IRGC Makes Major Military Claims.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അടിയന്തരാവസ്ഥ തെറ്റായ തീരുമാനം'; കുടുംബത്തിലെ ഭിന്നത വെളിപ്പെടുത്തി സോണിയ

മിന്നും ഫോമില്‍ യശസ്വി, തുടര്‍ച്ചയായ രണ്ടാം ശതകം; മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 'എ'യ്ക്ക് മികച്ച തുടക്കം

വൈദ്യുതി കരാറില്‍ തര്‍ക്കം തുടരുന്നു; അഴിമതി ആരോപണം അന്വേഷിക്കുമെന്ന് എക്‌സൈസ് മന്ത്രി, ദീപ്‌കെ കൊച്ചിയില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഇഡ്ഡലി ബാക്കിയായോ? കളയല്ലേ, കിടിലൻ ചില്ലി ഇഡ്ഡലി വീട്ടിൽ തയ്യാറാക്കാം...

ഇരുളകറ്റി വെളിച്ചം പകരുന്ന മഹോത്സവം, ദീപാവലിയുടെ ഐതിഹ്യമെന്ത്?; അറിയാം അഞ്ചുദിവസത്തെ ആഘോഷം