മുതലയുടെ പുറത്തിരുന്ന് ഡാന്‍സ് ചെയ്യുന്ന ദൃശ്യം 
World

ധൈര്യം സമ്മതിക്കണം!, കൂറ്റന്‍ മുതലയുടെ പുറത്തിരുന്ന് ഡാന്‍സ് - വീഡിയോ 

വൈല്‍ഡ്‌ലൈഫ് സ്‌റ്റോറീസ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുതലകളെ കാണുമ്പോള്‍ തന്നെ ഭയം തോന്നാത്തവര്‍ ചുരുക്കമായിരിക്കും. വെള്ളത്തില്‍ മുതലകള്‍ അപകടകാരികളാണ്. സിംഹത്തിന് പോലും ചിലപ്പോള്‍ മുതലയുടെ വായില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല എന്ന് തെളിയിക്കുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. 

മൃഗശാലകളിലും മറ്റും  ഇവയെ കൈകാര്യം ചെയ്യുന്നത് ഏറെ ശ്രദ്ധയോടെയാണ്. എന്നാല്‍ വളരെ ലാഘവത്തോടെ മൃഗശാല ജീവനക്കാരനെന്നു തോന്നിക്കുന്ന വ്യക്തി മുതലയെ സമീപിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. മുതലയുടെ വായിലേക്ക് മാംസക്കഷണം എറിഞ്ഞു കൊടുത്തശേഷം അതിന്റെ പുറത്തു കയറിയിരുന്ന് ഡാന്‍സ് കളിക്കുന്ന വ്യക്തിയെ വിഡിയോയില്‍ കാണാം. 

വൈല്‍ഡ്‌ലൈഫ് സ്‌റ്റോറീസ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. സമീപത്തുണ്ടായിരുന്ന സന്ദര്‍ശകര്‍ ഇയാളെ പ്രോത്സാഹിപ്പിക്കുകയും ദൃശ്യം പകര്‍ത്തുകയും ചെയ്തു. ഇടയ്ക്ക് ഇയാള്‍ മുതലയുടെ ശരീരത്തില്‍ തലോടുന്നുമുണ്ടായിരുന്നു. മുതലപ്പുറത്തു നിന്നിറങ്ങിയ ഇയാള്‍ മുതലയുടെ മുന്നിലെത്തി അതിന്റെ വായയുടെ സമീപത്തായി ഇരിക്കുന്നതും അതിനോട് സംസാരിക്കുന്നത് കാണാം.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു