അബുദാബി എക്‌സ്
World

ഒന്‍പതാം വര്‍ഷവും ചരിത്ര നേട്ടം; ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി

തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷമാണ് ഓൺലൈൻ ഡേറ്റ ബേസായ നംബ്യോ അബുദാബിയെ സുരക്ഷിത നഗരമായി തെരഞ്ഞെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: 2025ലെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ അബുദാബി ഒന്നാമത്. 2017 മുതല്‍ തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷമാണ് ഓൺലൈൻ ഡേറ്റ ബേസായ നംബ്യോ അബുദാബിയെ സുരക്ഷിത നഗരമായി തെരഞ്ഞെടുത്തത്.

മുന്‍നിര സുരക്ഷാ പദ്ധതികള്‍, ആസൂത്രണം, സംരംഭങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിലെ എമിറേറ്റിന്റെ ശ്രമങ്ങളാണ് നേട്ടത്തിന് അര്‍ഹമായത്.

2025 ലെ റാങ്കിങ്ങില്‍ 382 ആഗോള നഗരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ അബുദാബി, ഏകദേശം ഒരു ദശാബ്ദക്കാലമായി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന പദവി തുടര്‍ച്ചയായി നേടുന്നു. ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തിയത് നംബ്യോ പട്ടികയില്‍ അബുദാബിക്ക് നേട്ടമായി. പഠിക്കാനും ജോലി ചെയ്യാനും താമസിക്കാനും ഇഷ്ടപ്പെടുന്ന സ്ഥലമെന്ന നിലയില്‍ നഗരം ലോകശ്രദ്ധ ആകര്‍ഷിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT