Artemis 2 
World

'അതിമനോഹരം ഈ ഭൂമി'; ആര്‍ട്ടെമിസ് 2 നിന്നുള്ള ആദ്യ ചിത്രങ്ങളുമായി നാസ

അര നൂറ്റാണ്ടിന് ശേഷമാണ് ഭൂമിയുടെ ഇത്രയും അകലെ നിന്നുള്ള ദൃശ്യങ്ങള്‍ മനുഷ്യന്‍ പകര്‍ത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ബഹിരാകാശം താണ്ടി ചന്ദ്രനെ വലം വച്ച് മടങ്ങാന്‍ യാത്ര തിരിച്ച ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ നിന്നുള്ള ഭൂമിയുടെ ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാസ. ഓറിയോണ്‍ കാപ്‌സ്യൂളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് നാസ പങ്കുവച്ചത്. അര നൂറ്റാണ്ടിന് ശേഷമാണ് ഭൂമിയുടെ ഇത്രയും അകലെ നിന്നുള്ള ദൃശ്യങ്ങള്‍ മനുഷ്യന്‍ പകര്‍ത്തുന്നത്.

നാസയിലെ ബഹിരാകാശയാത്രികനും ആര്‍ട്ടെമിസ് രണ്ട് കമാന്‍ഡറുമായ റീഡ് വൈസ്മാന്‍, ഓറിയോണ്‍ ബഹിരാകാശ പേടകത്തിന്റെ വിന്‍ഡോയില്‍ നിന്ന് പകര്‍ത്തിയ ഭൂമിയുടെ ചിത്രം എന്നാണ് നാസ നല്‍കുന്ന വിശദീകരണം. ആര്‍ട്ടെമിസ് രണ്ടിലെ ബഹിരാകാശയാത്രികരില്‍ നിന്നുള്ള ആദ്യത്തെ ചിത്രങ്ങളാണ് ഇവയെന്നും നാസ അറിയിച്ചു.

ഇന്ത്യന്‍ സമയം ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെയാണ് ആര്‍ട്ടെമിസ് രണ്ട് വിക്ഷേപണം നടത്തിയത്. ഒരു ദിവസം ഭൂമിയെ ഭ്രമണം ചെയ്തതിനുശേഷം പേടകം സഞ്ചാരപഥം മാറ്റി ചന്ദ്രനിലേക്കുള്ള യാത്ര ഔദ്യോഗികമായി ആരംഭിച്ചിരുന്നു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 5:19-നായിരുന്നു നിര്‍ണായകമായ എന്‍ജിന്‍ ജ്വലനം. 'ട്രാന്‍സ്ലൂണാര്‍ ഇന്‍ജക്ഷന്‍' എന്ന സുപ്രധാന പ്രക്രിയ പൂര്‍ത്തിയാക്കി പേടകം ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍നിന്ന് പുറത്തുകടക്കുകയായിരുന്നു.

പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ദൗത്യത്തില്‍ ഓറിയോണ്‍ പേടകം ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് തിരിക്കും. പസഫിക് സമുദ്രത്തില്‍ തിരിച്ചിറങ്ങുന്ന നിലയിലാണ് ദൗത്യം ക്രമീകരിച്ചിരിക്കുന്നത്.

Artemis 2 astronauts send first pictures of Earth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാര്‍ട്ടിയെ തെറ്റായി നയിച്ചവരാണ് വര്‍ഗവഞ്ചകര്‍, തന്റെ നിലപാട് ശരിയെന്ന് ജനങ്ങള്‍ അംഗീകരിച്ചു'

'മരിക്കാതെ വേറെ മാര്‍ഗമില്ല, നിങ്ങള്‍ സുഖമായി ജീവിക്കൂ'; സ്വര്‍ണാഭരണം തട്ടിയ കേസില്‍ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

'മാലിന്യം ഉത്തരവാദിത്തത്തോടെ സംസ്‌കരിക്കണം'; മസ്‌കത്തില്‍ കര്‍ശന നിര്‍ദേശം, ലംഘിച്ചാല്‍ കനത്ത പിഴ

ഹാന്‍ഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ടു നീങ്ങി; തിരുവനന്തപുരത്ത് മൂന്ന് വയസുകാരി മരിച്ചു

യുഎഇയില്‍ പാസ്പോര്‍ട്ട്-കോണ്‍സുലര്‍ സേവനങ്ങള്‍ ഇനി എളുപ്പം; പുതിയ ബുക്കിങ് പോര്‍ട്ടല്‍ പ്രഖ്യാപിച്ചു