മനുഷ്യമുഖത്തിന് സമാനമായ സ്രാവിന്‍ കുഞ്ഞ് 
World

പിടികൂടിയ സ്രാവിന്റെ വയറിനുള്ളിൽ 'മനുഷ്യമുഖമുള്ള' കുഞ്ഞ്; കൗതുകം ( വീഡിയോ)

മനുഷ്യമുഖമുള്ള സ്രാവിൻ കുഞ്ഞിനെ നേരിട്ടു കണ്ടതിന്റെ ആശ്ചര്യത്തിലാണ് ഇന്തോനേഷ്യയിൽ നിന്നുള്ള മീൻപിടുത്തക്കാരൻ

Author : സമകാലിക മലയാളം ഡെസ്ക്

മനുഷ്യമുഖമുള്ള സ്രാവിൻ കുഞ്ഞ്... കേൾക്കുമ്പോൾ ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു. മനുഷ്യമുഖമുള്ള സ്രാവിൻ കുഞ്ഞിനെ നേരിട്ടു കണ്ടതിന്റെ ആശ്ചര്യത്തിലാണ് ഇന്തോനേഷ്യയിൽ നിന്നുള്ള മീൻപിടുത്തക്കാരൻ. അബ്ദുള്ള നൂരൻ എന്ന വ്യക്തിക്കാണ് താൻ പിടികൂടിയ സ്രാവിന്റെ വയറിനുള്ളിൽ നിന്നും മനുഷ്യമുഖമുള്ള കുഞ്ഞിനെ ലഭിച്ചത്. വിചിത്ര മുഖമുള്ള സ്രാവിനെ കണ്ടതോടെ അബ്ദുള്ള അതിന്റെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. 

അബ്ദുള്ള നൂരൻ പിടികൂടിയ സ്രാവിന്റെ വയറിൽ മൂന്ന് കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്.  മറ്റ് രണ്ടു കുഞ്ഞുങ്ങളും സാധാരണ സ്രാവുകളെ പോലെ തന്നെയായിരുന്നു. എന്നാൽ മൂന്നാമത്തെ കുഞ്ഞിനാകട്ടെ മനുഷ്യ മുഖവുമായി അസാധാരണമായ സാമ്യമാണുള്ളത്. സാധാരണ മത്സ്യങ്ങളുടെ കണ്ണുകൾ തലയുടെ വശങ്ങളിലായാണ് കാണപ്പെടുന്നത്. എന്നാൽ ഇന്തോനേഷ്യയിൽ നിന്ന് ലഭിച്ച സ്രാവിൻ കുഞ്ഞിന് തലയുടെ അടി ഭാഗത്തായി മനുഷ്യരുടേതിനു സമാനമായ കണ്ണുകളും അതിനുതാഴെ അല്പം ഇടവിട്ട് മറ്റു മീനുകളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന് സമാനമായ വായയുമാണ് ഉണ്ടായിരുന്നത്.

സ്രാവിൻ കുഞ്ഞിന്റെ മറ്റു ശരീര ഭാഗങ്ങൾ സാധാരണ സ്രാവുകളുടേതുപോലെ തന്നെയാണ്. ജനിതക വൈകല്യമാകാം സ്രാവിന്റെ മുഖം  ഈ രീതിയിൽ കാണപ്പെടുന്നതിനു പിന്നിലെന്നാണ് നിഗമനം. വിചിത്ര രൂപത്തിലുള്ള സ്രാവിനെ മീൻപിടുത്തക്കാരൻ തന്റെ വീട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രക്ഷോഭവുമായി തെരുവിൽ'; ബംഗളൂരുവില്‍ സിജെപി പ്രതിഷേധം

വില കൊടുത്ത് വാങ്ങേണ്ട; വീട്ടുമുറ്റത്തും വിളയിക്കാം ചുവന്നുതുടുത്ത സ്‌ട്രോബെറി

'അപ്പ മരിച്ച അന്ന് ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല'; ഭാ​ഗ്യരാജിനെ ഓർത്ത് മകൻ ശന്തനു

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു