ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മടങ്ങിയെത്തിയാല്‍ ജയിലില്‍ അടയ്ക്കുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍. ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഹസീനയെ അറസ്റ്റ് ചെയ്യും. കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട കരാര്‍ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷാമ ഒബൈദ് ഇസ്ലാം പറഞ്ഞു.
ഡിസംബറില്‍ ഷെയ്ഖ് ഹസീന തിരിച്ചെത്താനുള്ള നീക്കം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും തെരുവു അക്രമങ്ങള്‍ക്കും വഴിവെക്കുന്നതിനിടെയാണ് ബംഗ്ലാദേശ് മന്ത്രിയുടെ പ്രതികരണം. 2024ല്‍ ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത ശേഷം ഇന്ത്യയില്‍ കഴിയുന്ന ഹസീനയെ തിരികെ വിട്ടുകിട്ടാന്‍ ധാക്ക ശ്രമിക്കുന്നുണ്ട്. നിലവിലുള്ള കൈമാറ്റ കരാര്‍ പ്രകാരം ന്യൂഡല്‍ഹി ഇതിനോട് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒബൈദ് ഇസ്ലാം പറഞ്ഞു.
ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ അഭിപ്രായത്തോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം പരിശോധിച്ചുവരികയാണെന്ന് 2026 ഏപ്രിലില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടത്. തുടര്‍ന്ന് പലായനം ചെയ്ത ഹസീന ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. പ്രക്ഷോഭകരെ അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ട്രൈബ്യൂണല്‍ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates