ക്ലീനിങ്ങിനിടെ നൃത്തം ചെയ്യുന്ന ജീവനക്കാരി 
World

ക്ലീനിങ്ങിനിടെ യുവതി ആടിപ്പാടി, അമ്പരന്ന് മാനേജര്‍ - വീഡിയോ 

ദക്ഷിണ കൊറിയയിലെ കഫേയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ജീവിതത്തില്‍ ഒരു തവണ പോലും പാട്ട് മൂളാത്തവര്‍ ചുരുക്കമായിരിക്കും. അതുപോലെ തന്നെ നൃത്തം ചെയ്യാന്‍ കിട്ടുന്ന അവസരം പാഴാക്കാത്തവരും ചുറ്റിലുമുണ്ട്. ഇപ്പോള്‍ കഫേയില്‍ പ്രവൃത്തിസമയത്തിന് ശേഷം ജീവനക്കാരി നൃത്തം ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്.

ദക്ഷിണ കൊറിയയിലെ കഫേയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. പ്രവൃത്തി സമയത്തിന് ശേഷം മുറി വൃത്തിയാക്കുകയാണ് ജീവനക്കാരി. അതിനിടെയാണ് പാട്ടിനൊപ്പം കെ- പോപ്പ് ഡാന്‍സ് ജീവനക്കാരി കളിച്ചത്. യാദൃച്ഛികമായി കടന്നുവന്ന മാനേജര്‍ ഇത് കണ്ട് മാറിനിന്ന് യുവതിയുടെ നൃത്തം ആസ്വദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

മാനേജര്‍ വന്നത് അറിയാതെ യുവതി ഡാന്‍സ് തുടരുന്നതും വീഡിയോയില്‍ കാണാം. ഒരുഘട്ടത്തില്‍ യുവതി തിരിയുമ്പോള്‍ മാനേജറെ കാണുകയും നാണം കൊണ്ട് യുവതി തലതാഴ്ത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവതിയുടെ നൃത്തം കണ്ട് മാനേജര്‍ അഭിനന്ദിക്കുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍