പ്രതീകാത്മക ചിത്രം AI Generated
World

2030ല്‍ വീണ്ടും കോവിഡ് മഹാമാരി? 'ബാബ വാംഗ'യുടെ പ്രവചനം ചര്‍ച്ചയാകുന്നു

വൈറസ് അപ്രത്യക്ഷമാകുമെന്നും, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വരുമെന്നും അവര്‍ പുസ്തകത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്‌

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

ടോക്കിയോ: കോവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതം ലോകം മറക്കാന്‍ ശ്രമിക്കുന്നതിനിടെ, ജപ്പാനിലെ മാംഗാ കലാകാരിയും എഴുത്തുകാരിയുമായ റിയോ തത്സുകിയുടെ പഴയ പ്രവചനം വീണ്ടും സാമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. 'ജാപ്പനീസ് ബാബ വാംഗ' എന്നറിയപ്പെടുന്ന തത്സുകി, 1999ല്‍ പ്രസിദ്ധീകരിച്ച 'ദ ഫ്യൂച്ചര്‍ ആസ് ഐ സീ ഇറ്റ്' എന്ന പുസ്തകത്തില്‍ അജ്ഞാത വൈറസിനെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

പുസ്തകത്തില്‍, '2020-ഓടെ ഒരു അജ്ഞാത വൈറസ് പ്രത്യക്ഷപ്പെടും, ഏപ്രിലില്‍ അതിന്റെ ഉയര്‍ന്ന നിലയിലെത്തും' എന്ന പ്രവചനം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ്-19 മഹാമാരിയുമായി ഈ പ്രവചനത്തിന് സാമ്യമുള്ളതായി പലരും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അതിന് പിന്നാലെ തത്സുകി നടത്തിയ മറ്റൊരു പ്രവചനമാണ് കൂടുതല്‍ ആശങ്കയാകുന്നത്,. വൈറസ് അപ്രത്യക്ഷമാകുമെന്നും, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വരുമെന്നും അവര്‍ പുസ്തകത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്‌.

ഫ്രെഡി മെര്‍ക്കുറിയുടെയും രാജകുമാരി ഡയാനയുടെയും മരണങ്ങള്‍ ഉള്‍പ്പെടെ തത്സുകി പ്രവചിച്ചിരുന്നുവെന്നും അവ പിന്നീട് യാഥാര്‍ഥ്യമായെന്നുമുള്ള അവകാശവാദങ്ങളാണ് അവരുടെ പ്രവചനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ കാരണം. എന്നാല്‍, ഈ പ്രവചനങ്ങള്‍ക്ക് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്ന് വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. ഭാവിയില്‍ പുതിയ വൈറസുകളും മഹാമാരികളും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും, അത് തത്സുകിയുടെ പ്രവചനങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

തനിക്ക് സ്വപ്‌നത്തില്‍ ലഭിച്ച ദര്‍ശനങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുസ്തകം എഴുതിയതെന്ന് തത്സുകി അവകാശപ്പെടുന്നു. കോവിഡിന് പുറമെ ജപ്പാനിലുണ്ടായ പ്രകൃതിദുരന്തങ്ങളും ഇവര്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2030ഓടെ കോവിഡ് പോലുള്ള മറ്റൊരു ആഗോള പ്രതിസന്ധി ഉണ്ടായേക്കാമെന്ന ആശങ്കയാണ് ചിലര്‍ പങ്കുവെക്കുന്നത്. ഏഷ്യയിലെ ചില രാജ്യങ്ങളില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, തത്സുകിയുടെ പഴയ പ്രവചനം വീണ്ടും വൈറലാകുകയും ജനങ്ങളില്‍ കൗതുകത്തിന് ഇടയാക്കുകയും ചെയ്തിരിക്കുകയാണ്. 2030ല്‍ മറ്റൊരു മഹാമാരി ഉണ്ടാകുമെന്നതിന് നിലവില്‍ യാതൊരു സ്ഥിരീകരണവുമില്ല.

COVID 19 May Return? Japan’s Baba Vanga Prophesied Virus That Killed Millions Will Reappear

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം